HOME /NEWS /Crime / ഇടുക്കിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം

ഇടുക്കിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം

വീട്ടിലേക്ക് തിരിയുന്ന ഇടവഴിയില്‍ വച്ച് ബൈക്കിലെത്തിയ രണ്ടു പേര്‍ കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു.

  • Share this:

    ഇടുക്കി: ഇടുക്കിയില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം. ചെറുതോണി സ്വദേശി ലൈജുവിന് ആക്രമണത്തില്‍ പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ബൈക്കിലെത്തിയവരെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.

    ലൈജു മെഡിക്കൽ ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമണം. വീട്ടിലേക്ക് തിരിയുന്ന ഇടവഴിയില്‍ വച്ച് ബൈക്കിലെത്തിയ രണ്ടു പേര്‍ കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു.

    Also read-ബാലരാമപുരത്ത് സൊസൈറ്റിയിലേക്ക് പാലുമായി പോയ കർഷകയ്ക്കു നേരെ കമ്പിപ്പാര കൊണ്ട് ആക്രമണം

    മുഖത്തും ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റ ലൈജുവിനെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിന് ഉള്‍പ്പെടെ പരിക്കേറ്റതിനാല്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഇടുക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.

    First published:

    Tags: Acid attack, Idukki