വീടിനുള്ളിൽ ഉറങ്ങിക്കിടന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം

Acid Attack | പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.

News18 Malayalam | news18-malayalam
Updated: April 18, 2020, 10:55 AM IST
വീടിനുള്ളിൽ ഉറങ്ങിക്കിടന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരത്ത് വീടിനുള്ളിൽ ഉറങ്ങികിടക്കുകയായിരുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം. മംഗലപുരത്താണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്നയാളെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മംഗലപുരം ടെക്നോ സിറ്റിക്ക് സമീപം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. യുവതി ഉറങ്ങിക്കിടന്ന മുറിയിലെ ജനൽ ചില്ല് തകർത്താണ് പ്രതി ആസിഡ് ഒഴിച്ചത്. ആസിഡ് വീണ് യുവതിയുടെ മുഖത്തിനും ശരീരത്തിനും മാരകമായി പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് യുവതി.

You may also like:ലോക്ക് ഡൗൺ മാർഗരേഖയായി: കേരളത്തിൽ 4 സോണുകൾ‌; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിരോധനം [NEWS]ലോക്ക് ഡൗൺ മാർഗരേഖ: ഏപ്രില്‍ 20 മുതൽ ഒറ്റ, ഇരട്ട അക്ക വാഹനങ്ങൾ; ക്രമീകരണം ഇങ്ങനെ [NEWS]സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഏപ്രില്‍ 20 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും [NEWS]

മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

First published: April 18, 2020, 10:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading