• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അധ്യാപികയുടെ മേൽ ആസിഡ് ഒഴിച്ച പ്രതി പിടിയിൽ

Gowthamy GG
Updated: April 2, 2018, 9:11 PM IST
അധ്യാപികയുടെ മേൽ ആസിഡ് ഒഴിച്ച പ്രതി പിടിയിൽ
Image only for representational purpose
Gowthamy GG
Updated: April 2, 2018, 9:11 PM IST
കാട്ടാക്കട: സ്കൂട്ടറിൽ പോവുകയായിരുന്ന അധ്യാപികയെ ആസിഡ് ഒഴിച്ച കേസിലെ പ്രതി പിടിയിൽ. കുറ്റിച്ചൽ പരുത്തിപ്പള്ളി വലിയവിള സുബീഷ് ഭവനില്‍ സുബീഷ് ആണ് പിടിയിലായത്. ഇയാൾ മർ‌ച്ചൻറ് നേവി ഉദ്യോഗസ്ഥനാണ്. ഈ മാസം 20നാണ് കുറ്റിച്ചൽ മന്തിക്കളം തടത്തരികത്തു വീട്ടിൽ മോഹനന്റെ മകൾ ജീന മോഹനെ ബൈക്കിൽ പിന്തുടർന്നെത്തി സുബീഷ് ആസിഡ് ഒഴിച്ചത്.

ശരീരം മുഴുവൻ പൊള്ളലേറ്റ ജീന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹെൽമറ്റ് വച്ചിരുന്നതിനാൽ മുഖത്ത് പൊള്ളലേറ്റില്ല. സംഭവത്തിനു ശേഷം ഒളിവിൽപോയ സുബീഷിനെ യുവതിയുടെ മൊബൈൽ നമ്പരും ഫേസ്ബുക്ക് അക്കൗണ്ടും വച്ചാണ് പോലീസ് പിടികൂടിയത്.

സൗദിയിൽ മർച്ചൻറ് നേവിയിൽ സീമാനായി ജോലി നോക്കുന്ന സുബീഷ് യുവതിയെ വിവാഹം ആലോചിച്ചിരുന്നു. എന്നാൽ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. ഇതിനുള്ള പ്രതികാരമായിട്ടാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് സുബീഷ് പൊലീസിനോട് പറഞ്ഞത്. പ്രതികാരം ചെയ്യാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും അവധിയെടുത്ത് നാട്ടിലേക്ക് വരുമ്പോൾ കപ്പലിലെ കെമിക്കൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന എൻജിൻ ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ആസിഡ് കൈയിൽ കരുതിയെന്നും ഇയാൾ പറഞ്ഞു.

സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും നാട്ടുകാരുടെ മൊഴിയിൽ നിന്നും ജാക്കറ്റും ഹെൽമറ്റും ധരിച്ച് ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി. ബൈക്കിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുബീഷിനെ കസ്റ്റഡിയിടുത്തത്. എന്നാൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. ഇടതുകൈയിലുണ്ടായിരുന്ന മുറിവിനെ കുറിച്ചുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
First published: February 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍