HOME » NEWS » Crime » ACID ATTACK ON KOTHAMANGALAM DYFI WORKER

ഡിവൈഎഫ്ഐ നേതാവിന് നേരെ ആസിഡ് ആക്രമണം; ഗുരുതരമായി പൊളളലേറ്റു

ജിയോയും പിതാവും സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തി ആസിഡ് ഒഴിക്കുകയായിരുന്നു. 

News18 Malayalam | news18-malayalam
Updated: April 12, 2021, 8:59 AM IST
ഡിവൈഎഫ്ഐ നേതാവിന് നേരെ ആസിഡ് ആക്രമണം; ഗുരുതരമായി പൊളളലേറ്റു
ഡിവൈഎഫ്ഐ നേതാവിന് നേരെ ആസിഡ് ആക്രമണം; ഗുരുതരമായി പൊളളലേറ്റു
  • Share this:
കോതമംഗലം: ആസിഡ് ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാവിന് ഗുരുതര പരിക്ക്. ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് പ്രസിഡണ്ട് ജിയോ പയസിന് (25) നേരെയാണ് ആസിഡ് ആക്രമണം നടന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ചേലപ്പാട് മിനിപ്പടിയില്‍ വച്ചാണ് ആക്രമണം നടന്നത്. ജിയോയും പിതാവും സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തി ആസിഡ് ഒഴിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ജിയോയെ ആദ്യം കോതമംഗലം ധർമ്മഗിരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് സൂചന. കാരക്കൊമ്പിൽ പയസ് എന്നയാളാണ് ജിയോയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇയാളും ജിയോയുടെ കുടുംബവും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ തുടർച്ചയായി ആയിരുന്നു ആക്രമണം എന്നാണ് കരുതപ്പെടുന്നത്.

Also Read-എഞ്ചിൻ നിലച്ചിട്ടും മനോധൈര്യം കൈവിടാതെ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന്‍റെ പൈലറ്റുമാർ

ആസിഡ് ആക്രമണ ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട പയസിന് നേരെയും ആക്രമണം ഉണ്ടായി. ഇയാളുടെ വാഹനം കത്തിക്കുകയും ചെയ്തു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ കോലഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങൾ അല്ല ആക്രമണത്തിന് പിന്നിലെന്നാണ് കോതമംഗലം പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് ദ ന്യൂസ് മിനറ്റ് റിപ്പോർട്ട് ചെയ്യുന്നത്. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.



ജിയോയുടെ അവസ്ഥ നിലവിൽ തൃപ്തികരമാണെന്നാണ് ഇയാൾ ചികിത്സയിൽ കഴിയുന്ന  എറണാകുളം മെഡിക്കൽ സെന്ററിലെ പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 20% പൊള്ളലേറ്റിരുന്നു.  ശരീരത്തും മുഖത്തും പൊള്ളലേറ്റിരുന്നു. ഇപ്പോൾ നില  തൃപ്തികരമാണ്' പിആർഒ അറിയിച്ചു.

മറ്റൊരു സംഭവത്തിൽ ഒരു സംഘം വീട്ടിൽ കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വിളക്കുവെട്ടം 12 ഏക്കറിൽ തടത്തിൽ വീട്ടിൽ സുരേഷ് ബാബു(59) ആണ് കൊല്ലപ്പെട്ടത്.. കഴിഞ്ഞദിവസം രാത്രി 10 30 ഓടെയാണ് സംഭവം സംഭവുമായി ബന്ധപ്പെട്ട് മോഹനൻ, സുനിൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമ്പതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത് ബാക്കി പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Published by: Asha Sulfiker
First published: April 12, 2021, 8:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories