• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack on Stray Dog | തെരുവ് നായയെ കെട്ടിയിട്ട് ആസിഡ് ഒഴിച്ചു; അഞ്ചു പേര്‍ക്കെതിരെ കേസ്

Attack on Stray Dog | തെരുവ് നായയെ കെട്ടിയിട്ട് ആസിഡ് ഒഴിച്ചു; അഞ്ചു പേര്‍ക്കെതിരെ കേസ്

പരിക്കേറ്റ അഞ്ചു വയസുള്ള നായയെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

  • Share this:
    ബെംഗളൂരു: തെരുവ് നായയ്ക്ക് നേരെ ആസിഡ് ഒഴിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്. മാര്‍ച്ച് നാലിന് ബനശങ്കരിയിലെ അംബേദ്കര്‍ നഗറില്‍ വെച്ചായിരുന്നു പ്രതികള്‍ നായയെ കെട്ടിയിട്ട ശേഷം ആസിഡ് ഒഴിച്ചത്. പ്രതികള്‍ മദ്യപിച്ചായിരുന്നു.

    ഇത് ചോദ്യം ചെയ്യാന്‍ എത്തിയ സ്ത്രീയെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. സാമൂഹ്യപ്രവര്‍ത്തകന്റെ സഹായത്തോടെ അന്‍പതുകാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരിക്കേറ്റ അഞ്ചു വയസുള്ള നായയെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

    Also Read-Arrest | യുവതിയെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ ഭര്‍തൃമാതാവിന്റെ സുഹൃത്ത് പിടിയില്‍

    Arrest | ബസില്‍ സ്ത്രീകളുടെ പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതികള്‍ പിടിയില്‍; വന്‍ റാക്കറ്റെന്ന് സൂചന

    കോഴിക്കോട്: ബസ്സ് യാത്രയില്‍ സ്ത്രീകളുടെ പണവും, സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിക്കുന്ന(Theft) അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ പ്രധാന കണ്ണികളില്‍പ്പെട്ട രണ്ട് യുവതികള്‍ പിടിയില്‍(Arrest). കസ്തൂരി (30), ശാന്തി (35) എന്നിവരാണ് പൊലീസ്(Police) പിടിയിലായത്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.

    Also Read-Operation Stuff | സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ലഹരി മരുന്നുമായി എക്സൈസ് പിടിയില്‍; ഓപ്പറേഷന്‍ സ്റ്റഫ് ലഹരി വേട്ട

    തിരക്കുള്ള ബസുകളില്‍ കയറി യാത്രക്കാരായ സ്ത്രീകളുടെ  ബാഗ് തുറന്ന് തന്ത്രത്തില്‍ മോഷണം നടത്തുകയാണ് രീതി. കുന്ദമംഗലം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ വെച്ച് ഒരു യുവതിയുടെ ബാഗിലുള്ള പണവും സ്വര്‍ണ്ണാഭരണവും കവര്‍ച്ച ചെയ്യുന്ന ശ്രമത്തിനനിടയിലാണ് നടക്കാവ് പോലീസ് ഇവരെ പിടികൂടുന്നത്.

    Also Read-Rape case | ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 60 വർഷം കഠിന തടവ്

    ഇവര്‍ക്കെതിരെ നടക്കാവ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോഴിക്കോട് ജെ.എഫ്.സി.എം - 4 കോടതിയില്‍ ഹാജരാക്കി. കോടതി ഇരുവരെയും റിമാന്റ് ചെയ്തു.
    Published by:Jayesh Krishnan
    First published: