തിരുവനന്തപുരം: അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാന്‍ എത്തിയ പോലീനെ (Police) ആക്രമിച്ച സംഭത്തില്‍ പ്രിതികള്‍ പിടിയില്‍. വണ്ണിയൂര്‍ നെല്ലിവിള എസ്.എന്‍.ഡി.പി മന്ദിരത്തിന് സമീപം താമസിക്കുന്ന വി.നിശാന്ത്(43) സഹോദരന് വി.അജിത് കുമാര്‍ (40) എന്നിവരാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
മുറിച്ച മരങ്ങള്‍ വണ്ടിയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലെത്തിയതോടെയാണ് നാട്ടുകാര്‍ പോലീസിൽ വിവരമറിച്ചത്.
പോലീസ് എത്തി കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ ഒരു വിഭാഗം പോലീസ് വാഹാനം തടയുവാന്‍ ശ്രമിച്ചു.തുടര്‍ന്ന് പോലീസിനെ തടഞ്ഞ നിശാന്തിനെയും അജിത്തിനെയും പോലീസ് പിടികൂടു ജീപ്പില്‍ കയറ്റുന്നതിനിടെ ജീപ്പിലുണ്ടായിരുന്ന ഹെല്‍മറ്റ് കൊണ്ട് പ്രതികള്‍ പോലീസ് ഡൈവറുടെ മുഖത്ത് അടിക്കുകയായിരുന്നു. കണ്ണിന് ഗുരുതര പരിക്ക് സംഭവിച്ച സാജന് നിലവില്‍ ചികിത്സയിലാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.