കോലാഹലമേട് രാജ്കുമാര് ഉരുട്ടികൊലപാതക കേസില്‍ അന്വേഷണ വിധേയമായി നെടുങ്കണ്ടം പോലിസ് സ്റ്റേഷനിലെ 31 പൊലീസുകാരെ സ്ഥലം മാറ്റി. രാജ്കുമാര് അനധികൃത കസ്റ്റഡിയില്‍ ആയിരുന്ന ജൂണ്‍ 12 മുതല്‍ 16 വരെ ജോലിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റം.
കോലാഹലമേട് സ്വദേശി രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപെട്ട നെടുങ്കണ്ടത്ത് പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റി. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലേക്ക് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി സമീപ സ്റ്റേഷനുകളായ കമ്പംമെട്ട്, വണ്ടന്മേട്, കട്ടപ്പന പോലീസ് സ്റ്റേഷനുകളിലെ 26 പോലീസ് ഉദ്യോഗസ്ഥരെ നെടുംകണ്ടം പോലീസ് സ്റ്റേഷനിലേക്ക് നിയമിച്ചു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ ആകെയുള്ള 52 പേരില്‍ ഇനി 3 പേര്‍ക്ക് മാത്രമാണ് സ്ഥലം മാറ്റം ലഭിക്കുവാന്‍ ഉള്ളത്.
ക്രൈംബ്രാഞ്ച അറസ്റ് ചെയ്ത മുന്‍ എസ് ഐ അടക്കം ഏഴു പേര് ഇപ്പോഴുംറിമാന്ഡിലാണ്. കൂടാതെ കഴിഞ്ഞ ദിവസം നടന്ന രാജ്കുമാറിന്റെ റീ പോസ്റ്മോര്‍ട്ടത്തില്‍ രാജ്കുമാര് മരിച്ചത് ന്യൂമോണിയ കാരണം അല്ലെന്നും സൂചന ഉണ്ടായിരുന്നു. ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ ഉള്ളതിനേക്കാള്‍ ഇരുപതില്‍ അധികം പരുക്കുകള്‍ രണ്ടാമത്തെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതായും സൂചനയുണ്ട്. ഒരിക്കല്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത വീണ്ടും പോസ്റ്റുമോർട്ടം നടത്തിയാല്‍ അതിനു നിയമ സാധുത ഉണ്ടാകില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടി കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടി ചട്ടം 176 ആം വകുപ്പ് അനുസരിച്ചുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് രണ്ടാമത് പോസ്റ്റ്മോര്‍ട്ടം നടത്തിയതും. എന്തായാലും രാജ്കുമാറിന്റെ മരണം ന്യൂമോണിയ ബാധിച്ച് അല്ലെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.