• HOME
  • »
  • NEWS
  • »
  • crime
  • »
  • Forest Officials | കലമാനെ കറിവച്ചു കഴിച്ചു; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി

Forest Officials | കലമാനെ കറിവച്ചു കഴിച്ചു; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി

റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ സംഭവം ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.

  • Share this:
    തിരുവനന്തപുരം: കലമാനെ കറിവച്ചു കഴിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി. വനം വകുപ്പിന്റെ പാലോട് റെയ്ഞ്ചിലാണ് കൂട്ട നടപടി. സംഭവം ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാനും സര്‍ക്കാര്‍ ഉത്തരവിട്ടു.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷജീദാണ് കലമാനെ കറിവച്ചു തിന്നത്.

    ഷജീദ് ചെയ്ത കുറ്റകൃത്യം മറച്ചുവച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ ലാലിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പാലോട് റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ സംഭവം ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. സംഭവത്തെക്കുറിച്ച് വനം വിജിലന്‍സും അന്വേഷിക്കും.

    Also Read-Arrest | അനധികൃതമായി സൂക്ഷിച്ചിരുന്ന 142 കുപ്പി വിദേശമദ്യവുമായി യുവതി പിടിയില്‍

    മലപ്പുറത്ത് വിദ്യാർഥിയോട് മോശമായി പെരുമാറിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

    വിദ്യാർഥിയോട് മോശമായി പെരുമാറിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം എം.എസ്.പി ഹയർ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.ടി സംസ്കൃതം അദ്ധ്യാപകനായ നാരായണൻ അടിതിരിപ്പാടിനെയാണ് സസ്പെൻഡ്‌ ചെയ്തത്.മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

    നാരായണൻ അടിതിരിപ്പാടിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവും ഉണ്ടായിട്ടുണ്ട് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.
    Published by:Jayesh Krishnan
    First published: