നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മേൽശാന്തിയെ  എസ്റ്റേറ്റ് മാനേജർ പീഡിപ്പിച്ച കേസിൽ നടപടി വൈകുന്നു; കൂടുതൽ കാര്യങ്ങൾ വ്യക്തമാകാൻ ഉണ്ടെന്ന് പോലീസ്

  മേൽശാന്തിയെ  എസ്റ്റേറ്റ് മാനേജർ പീഡിപ്പിച്ച കേസിൽ നടപടി വൈകുന്നു; കൂടുതൽ കാര്യങ്ങൾ വ്യക്തമാകാൻ ഉണ്ടെന്ന് പോലീസ്

  പീഡന പരാതി നല്‍കിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

  • Share this:
  kottwകോട്ടയം:ഇടുക്കി കോട്ടയം ജില്ലാ അതിര്‍ത്തിയില്‍ പെരുവന്താനം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന പ്രകൃതിവിരുദ്ധ ലൈംഗിക പീഡനകേസില്‍ ആണ് അന്വേഷണം ഇഴയുന്നു. ടി.ആര്‍.ആന്റ് .ടി എസ്റ്റേറ്റില്‍ ചെന്നാപ്പാറ റബ്ബര്‍ ഫാക്ടറി ജീവനക്കാരനുംക്ഷേത്രം മേല്‍ശാന്തിയുമായ യുവാവിനെ എസ്റ്റേറ്റ് മാനേജര്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഈ മാസം 16ന് നടന്ന സംഭവം ആയിട്ടും കേസ് അന്വേഷണം മുന്നോട്ടു നീങ്ങിയിട്ടില്ല എന്നാണ് പരാതി ഉയരുന്നത്. സംഭവത്തില്‍ പരാതിക്കാരന്റെയും എസ്റ്റേറ്റ് മാനേജരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെയും ഇതുസംബന്ധിച്ച അന്വേഷണത്തിലായിരുന്നു പോലീസ്.

  അതേസമയം സംഭവത്തില്‍ ഇനിയും കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഉണ്ട് എന്ന് പെരുവന്താനം പോലീസ് ന്യൂസ് 18 നോട് പറഞ്ഞു. പരാതിക്കാരന്റെ മൊഴി അടക്കം വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ചില വിവരങ്ങള്‍ കൂടി അറിയാന്‍ ഉണ്ട് എന്നും പോലീസ് പറയുന്നു. ചില കാര്യങ്ങളില്‍ അവ്യക്തത നില്‍ക്കുന്ന സാഹചര്യമാണ് ഉള്ളത് എന്നതിലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് കടക്കാത്തത് എന്നും പെരുവന്താനം പോലീസ് പറയുന്നു.
  കേസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പറയാനാകില്ല എന്നാണ് പെരുവന്താനം പോലീസ് അറിയിക്കുന്നത്.

  സംഭവത്തില്‍ പെരുവന്താനം പോലീസ് ലൈംഗികപീഡനത്തിന് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് .യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ പെരുവന്താനം പോലിസ് എസ്റ്റേറ്റ് മാനേജര്‍ ജോര്‍ജ് .പി .ജേക്കബ് നെതിരെ ആണ് കേസെടുത്തത്. യുവാവ് പെരുവന്താനം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ.ഈ മാസം 16ന് രാത്രി മാനേജര്‍ യുവാവിനെ ബംഗ്‌ളാവിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞയച്ച ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി.യുവാവ് ക്ഷേത്രം ഭാരവാഹികള്‍ക്ക് മുന്നില്‍ ആണ് ആദ്യം പരാതിയുമായി രംഗത്തുവന്നത്. തുടര്‍ന്ന് തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എത്തി മൊഴി രേഖപ്പെടുത്തിയത്. പീഡന പരാതി നല്‍കിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അപ്രതീക്ഷിതമായി എസ്റ്റേറ്റ് മാനേജറില്‍ നിന്നുണ്ടായ പീഡനത്തിന്റെ മനോവിഷമത്തില്‍ ആയിരുന്നു യുവാവ്.
  സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി തുടരന്വേഷണം വൈകാതെ നടത്തും എന്നും പെരുവന്താനം പോലീസ് ന്യൂസ് 18 നോട് പറഞ്ഞു.

  എസ്റ്റേറ്റ് മാനേജര്‍ മുന്‍പ് ഇത്തരത്തില്‍ ആരോടെങ്കിലും പെരുമാറിയിട്ടുണ്ട് എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മതി തുടര്‍നടപടി എന്നാണ് പോലീസ് തലത്തില്‍ ഉണ്ടായിരിക്കുന്ന തീരുമാനം.
  മറ്റാരോടെങ്കിലും സമാനമായ രീതിയില്‍ പെരുമാറിയതായി കണ്ടെത്തിയാല്‍ അതും ചേര്‍ത്ത് കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പെരുവന്താനം പോലീസ് ആലോചിക്കുന്നത്. സംഭവത്തില്‍ യുവാവിനെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അടക്കം ശേഖരിക്കാന്‍ പോലീസ് നീക്കം നടത്തി വരികയാണ്.സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ അടക്കം മൊഴി രേഖപ്പെടുത്തും. പ്രതിക്കെതിരെ മുന്‍പ് മറ്റെവിടെയെങ്കിലും സമാനമായ പരാതിയുണ്ടായിരുന്നു എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.
  Published by:Jayashankar AV
  First published:
  )}