• HOME
  • »
  • NEWS
  • »
  • crime
  • »
  • പാറമടയ്ക്കെതിരെ പരാതി നല്‍കിയ സാമൂഹിക പ്രവര്‍ത്തകനെ ലോറി കയറ്റിക്കൊന്നു

പാറമടയ്ക്കെതിരെ പരാതി നല്‍കിയ സാമൂഹിക പ്രവര്‍ത്തകനെ ലോറി കയറ്റിക്കൊന്നു

ജനഗനാഥനും സമീപവാസികളും പാറമടയ്ക്കെതിരെ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു.

  • Last Updated :
  • Share this:
    ചെന്നൈ: അനധികൃ പാറമടയ്ക്കെതിരെ പരാതി നൽകിയ സാമൂഹിക പ്രവര്‍ത്തകനെ ലോറി കയറ്റി കൊലപ്പെടുത്തി. തമിഴ്നാട് തിരൂപ്പൂരിന് സമീപമുള്ള കരൂരിലാണ് സംഭവം. കുപ്പം സ്വദേശിയായ ജനഗനാഥനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലോറി ഡ്രൈവറും പാറമട ഉടമയും അറസ്റ്റിലായി.

    ശനിയാഴ്ച കുപ്പത്തുനിന്ന് കാരുടയൻപാളത്തേക്കു പോകുകയായിരുന്നു ജഗനാഥനെ പിന്നിൽ നിന്ന് ലോറി ഇടിച്ച് കയറ്റി കൊലപ്പെടുത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ ലോറി ഉടമ പാറമട ഉടമ സൽവകുമാറാണെന്ന് കണ്ടെത്തി. ലോറി ഡ്രൈവർ ശക്തിവേലിനെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    Also Read-CPM ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണം;തർക്കം വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട്

    ജഗനാഥന്റെ കൃഷി സ്ഥലത്തോടു ചേര്‍ന്നു സെല്‍വകുമാറെന്നയാള്‍ പാറമട നടത്തിയിരുന്നു. തുടര്‍ച്ചയായ സ്ഫോടനങ്ങൾ മൂലം കൃഷി ചെയ്യാൻ കഴിയാതെ വന്നതോടെ പാറമടയ്ക്കെതിരെ പരാതി നൽകുകയായിരുന്നു. അടുത്തിടെ പാറമടയുടെ ലൈസൻസ് അവസാനിച്ചിരുന്നു. എന്നാൽ പാറമട വീണ്ടും പ്രവർത്തിച്ചു.

    Also Read-തിരുവല്ലം സ്റ്റേഷനിലെ പൊലീസ് ജീപ്പ് അടിച്ചു തകർത്ത കേസിലെ പ്രതിയിൽ നിന്ന് എംഡിഎംഎ പിടിച്ചു

    ഇതിനെതിരെ ജനഗനാഥനും സമീപവാസികളും ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. തുടർന്ന് പാറമട അടയ്ക്കേണ്ടി വന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സെൽവകുമാർ പൊലീസിന് മൊഴി നൽകി.
    Published by:Jayesh Krishnan
    First published: