നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറാൻ ശ്രമിച്ചതായി പരാതി. ബാല ഇല്ലാത്ത സമയം വീട്ടിൽ എത്തി അതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തെ തുടർന്ന് നടൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ആയുധങ്ങളുമായാണ് സംഘം എത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നത്. ഭാര്യ ഫ്ലാറ്റിൽ തനിച്ചുള്ളപ്പോഴാണ് മൂന്നംഗ അക്രമസംഘം എത്തിയതെന്നും പരാതിയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.