മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്തു; നടൻ അറസ്റ്റിൽ

2001 ജനുവരി മുതല്‍ ഡിസംബര്‍ വരെ 23 വയസ്സുള്ള യുവതിയെയും 2003 ഏപ്രിലില്‍ 28 വയസ്സുകാരിയെയും 2003 ഒക്ടോബറില്‍ മറ്റൊരു യുവതിയെയും നടന്‍ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

News18 Malayalam | news18-malayalam
Updated: June 18, 2020, 5:52 PM IST
മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്തു; നടൻ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
ലോസ് ആഞ്ജലസ്: ബലാത്സംഗക്കേസിൽ നടൻ ഡാനി മാസ്റ്റേഴ്സൻ അറസ്റ്റിൽ. ദാറ്റ് 70സ് ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് ഡാനി മാസ്റ്റേഴ്സൻ. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11.30 ഓടെയാണ് നടനെ അറസ്റ്റ് ചെയ്തത്. മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്ന മൂന്ന് കേസുകളില്‍ നടനെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്.

എന്നാല്‍ 33ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വൈകീട്ട് മൂന്ന് മണിയോടെ നടനെ വിട്ടയച്ചതായി ലോസ് ആഞ്ജലിസ് കൗണ്ടി ഷെരീഫ് അറിയിച്ചു. 2001നും 2003നും ഇടയിൽ മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. അതേസമയം, ലൈംഗികാതിക്രമം ആരോപിച്ച് നടനെതിരേ നല്‍കിയ മറ്റ് രണ്ട് കേസുകളില്‍ കുറ്റം ചുമത്തിയിട്ടില്ല. ഈ കേസുകളില്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കുറ്റം ചുമത്താതിരുന്നത്.

You may also like:Sushant Singh Rajput death | നടി റിയ ചക്രവർത്തിയുടെ മൊഴി രേഖപ്പെടുത്തി; നടിയെ ചോദ്യം ചെയ്യുന്നത് രണ്ടാംതവണ
[NEWS]
Health Condition of Sachy | സംവിധായകൻ സച്ചിയുടെ നില അതീവ ഗുരുതരമായി തുടരുന്നു [NEWS] സച്ചിന്‍റെ ടെണ്ടുൽക്കറിന്‍റെ ക്യാപ്റ്റന്‍സിയിലെ ഏക പിഴവ് ചൂണ്ടിക്കാട്ടി മുൻ കോച്ച്
[NEWS]


അതേസമയം, നടന്‍ നിരപരാധിയാണെന്നും കുറ്റവിമുക്തനാകുമെന്നാണ് ആത്മവിശ്വാസമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സിഎൻഎന്നിനോട് പ്രതികരിച്ചു. 2001 ജനുവരി മുതല്‍ ഡിസംബര്‍ വരെ 23 വയസ്സുള്ള യുവതിയെയും 2003 ഏപ്രിലില്‍ 28 വയസ്സുകാരിയെയും 2003 ഒക്ടോബറില്‍ മറ്റൊരു യുവതിയെയും നടന്‍ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഈ മൂന്ന് കേസുകളിലും കുറ്റം തെളിഞ്ഞാല്‍ പരമാവധി 45 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.

ദാറ്റ് സെവന്റീസ് ഷോ, നെറ്റ്ഫ്‌ളിക്‌സിന്റെ ദി റാഞ്ച് തുടങ്ങിയ ടി.വി. സീരിസുകളില്‍ പ്രധാന താരമായിരുന്നു ഡാനി മാസ്റ്റേഴ്‌സണ്‍. ബലാത്സംഗ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ നെറ്റ്ഫ്‌ളിക്‌സ് പിന്നീട് ഡാനി മാസ്റ്റേഴ്‌സണെ സീരിസില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു.
First published: June 18, 2020, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading