• HOME
  • »
  • NEWS
  • »
  • crime
  • »
  • Dileep| 'ആ ടാബ് എവിടെ’; രണ്ടു മണിക്കൂറിലധികം നീണ്ട് ദിലീപിന്റെ വാദം; പ്രോസിക്യൂഷൻ വാദം നാളെ

Dileep| 'ആ ടാബ് എവിടെ’; രണ്ടു മണിക്കൂറിലധികം നീണ്ട് ദിലീപിന്റെ വാദം; പ്രോസിക്യൂഷൻ വാദം നാളെ

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ശക്തമായ ആരോപണങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു.

ദിലീപ്

ദിലീപ്

  • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും (Dileep) കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ (Anticipatory Bail) വാദം നാളെയും തുടരും. ഇന്ന് ഗൂഢാലോചന കേസിന്റെ എഫ്ഐആറില്‍ ഊന്നിയുള്ള പ്രതിഭാഗം വാദം രണ്ടു മണിക്കൂറിലേറെയയാണ് നീണ്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45ന് പ്രോസിക്യൂഷന്റെ വാദം കേൾക്കും. ഇതിനു ശേഷമാകും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുക. ജസ്റ്റിസ് പി. ഗോപിനാഥാണ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

    നടിയെ ആക്രമിച്ച കേസില്‍ കൃത്രിമ തെളിവുണ്ടാക്കാനുള്ള അന്വേഷണസംഘത്തിന്റെ ശ്രമമാണ് വധഗൂഢാലോചനാക്കേസിന് പിന്നിലെന്ന് ഹൈക്കോടതിയിൽ ദിലീപ് വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ശക്തമായ ആരോപണങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. കേസിന്‍റെ വീഴ്ച എന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയാം. ബാലചന്ദ്രകുമാറിന്‍റെ മൊഴിയിലില്ലാത്തത് എഫ്ഐആറില്‍ ചേര്‍ത്തു. അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തി. ഡിജിപിക്ക് താന്‍ പരാതി നല്‍കിയതില്‍ ഡി വൈ എസ് പി ബൈജു പൗലോസിന് വൈരാഗ്യമുണ്ടെന്നും ദിലീപ് പറഞ്ഞു.

    'വീട്ടിലിരുന്ന് ബന്ധുക്കളോടു പറയുന്നത് എങ്ങനെ ഗൂഢാലോചനയാകും?'

    ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്ത പല കാര്യങ്ങളും എഫ്‌ഐആറിലുണ്ടെന്ന് ദീലീപ് വാദിച്ചു. ഇതേത്തുടര്‍ന്ന് ജഡ്ജി എഫ്‌ഐആര്‍ പരിശോധിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ദിലീപ് ഉറച്ചുനിന്നു. വിഡിയോ കണ്ടിട്ട് ‘നിങ്ങള്‍ അനുഭവിക്കും’ എന്ന് പറഞ്ഞത് ഗൂഢാലോചന അല്ലെന്ന് ദിലീപ് വ്യക്തമാക്കി. വീട്ടിലിരുന്ന് ബന്ധുക്കളോടു പറയുന്നത് എങ്ങനെ ഗൂഢാലോചനയാകും? കേസിലെ ഒരു പ്രതി ആരെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. വിഐപി ആരെന്ന് വ്യക്തമാക്കാന്‍ പൊലീസ് തയാറായിട്ടില്ല. മാപ്പുസാക്ഷിയാകാന്‍ തയാറുള്ള ആരെയെങ്കിലും ഉള്‍പ്പെടുത്താനാണ് ആ പേര് ഒഴിച്ചിട്ടിട്ടുള്ളതെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. ഗൂഢാലോചന നടന്നത് എഡിജിപിക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഇടയിലാണ്. അതാണ് ഗൂഢാലോചന. ആലുവ സ്റ്റേഷൻ പരിധിയിൽ നടന്നെന്നു പറയുന്ന ഗൂഢാലോചന അന്വേഷിക്കാൻ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും പ്രതിഭാഗം ചോദിച്ചു.

    'ആ ടാബ് എവിടെ?'

    ബാലചന്ദ്രകുമാര്‍ ഏത് ഉപകരണത്തിലാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്നു പറയുന്നില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. റെക്കോര്‍ഡിങ് ടാബിലാണെന്നും പിന്നീട് അത് ലാപ്‌ടോപ്പിലേക്കു മാറ്റിയെന്നും പറയുന്നു. സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്ന് പറയുന്ന ടാബ് എവിടെ? പ്രതിയുടെ ഫോണ്‍ കണ്ടില്ലെങ്കില്‍ പ്രശ്‌നമാണ്. പക്ഷേ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത ടാബ് എവിടെ എന്നു വ്യക്തമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടിണ്ടെന്ന ആരോപണവും ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ചു.

    Also Read- Dileep| ദിലീപിന്റെ ഫോണുകൾ ആലുവ കോടതിയിൽ പരിശോധിക്കില്ല; തിരുവനന്തപുരം ഫോറൻസിക് ലാബിൽ നേരിട്ട് അയക്കും

    ബാലചന്ദ്രകുമാർ പെൻഡ്രൈവാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിനിടെ എന്തെല്ലാം ചെയ്യാമെന്ന് അഭിഭാഷകൻ. ഒരുമിച്ച് എടുക്കാതിരുന്നത് റെക്കോർഡ് ചെയ്യുന്നത് കണ്ടാൽ കൊല്ലുമെന്നു പേടിച്ചെന്നാണ് പറയുന്നത്. എന്നിട്ടും ആറു പേർ ഇരിക്കുന്നിടത്ത് മൂന്നു പ്രാവശ്യമെങ്കിലും റെക്കോർഡ് ചെയ്തു. റെക്കോർഡിലെ വാക്യങ്ങൾ ഒന്നും പൂർണമല്ല. മുറിഞ്ഞു മുറിഞ്ഞുള്ള സംഭാഷണ ശകലങ്ങളാണ് ഉള്ളതെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ബാലചന്ദ്രകുമാറിന് തന്നോട് വിരോധമുണ്ട്. കടം കൊടുക്കാനുള്ളവരോട് അവധി വാങ്ങി നൽകണമെന്ന് കടക്കാരോട് അവധി വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ, ദിലീപിന് ഇട്ടു നൽകിയ ഓഡിയോ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വായിച്ചു കേൾപ്പിച്ചു.

    'സുദര്‍ശന്‍ തന്റെ ദേഹത്തു കൈവച്ചിട്ടില്ല'

    ഈ കേസിലെ പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നതെന്നും അപ്പോള്‍ തനിക്കെങ്ങനെ നീതി ലഭിക്കുമെന്നും ദിലീപ് ചോദിച്ചു. പൊലീസുകാരുടെ പേരുകള്‍ എഴുതിച്ചേര്‍ത്തതാണ്. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ബൈജു പൗലോസിനെ താന്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നില്ല. പക്ഷേ എഫ്‌ഐആറില്‍ ബൈജു പൗലോസിന്റെ പേരുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസന്വേഷിച്ച സുദര്‍ശന്‍ തന്റെ ദേഹത്തു കൈവച്ചിട്ടില്ല. അതുകൊണ്ടു തന്നെ സുദര്‍ശന്റെ കൈ വെട്ടുമെന്ന് താന്‍ എന്തിനാണു പറയുന്നതെന്നും ദിലീപ് ചോദിക്കുന്നു.

    Also Read- Actress Attack Case| നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണം; നിർണായക നീക്കവുമായി ദിലീപ്

    ദിലീപിന്റെ സഹോദരന്‍ പി അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.
    Published by:Rajesh V
    First published: