• HOME
  • »
  • NEWS
  • »
  • crime
  • »
  • Vijay Babu |'ലൈംഗികബന്ധം ഉഭയസമ്മത പ്രകാരം, കേസ് കെട്ടിച്ചമച്ചത്; ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ല'; വിജയ് ബാബു

Vijay Babu |'ലൈംഗികബന്ധം ഉഭയസമ്മത പ്രകാരം, കേസ് കെട്ടിച്ചമച്ചത്; ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ല'; വിജയ് ബാബു

കേസിൽ പ്രതിയായതോടെ പൊലീസിനെ വെട്ടിച്ച്‌ വിദേശത്തേക്ക് കടന്ന് 39 ദിവസങ്ങള്‍ക്ക് ശേഷമാണ് വിജയ് ബാബു തിരികെയെത്തിയത്.

  • Share this:
കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തു യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതി ചേർക്കപ്പെട്ട നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ (Vijay Babu) പൊലീസ് ചോദ്യം ചെയ്യുന്നു. കേസിൽ പരാതി നൽകിയ നടിയുടെ കൂടി സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് ചോദ്യം ചെയ്യലിനിടെ വിജയ് ബാബു വെളിപ്പെടുത്തി. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നടക്കുന്ന ചോദ്യം ചെയ്യലിൽ വിജയ് ബാബു പറഞ്ഞു.

സിനിമയിൽ അവസരം നൽകാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവിൽ പോകാനായി തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവുള്ളതിനാൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയില്ല.മുൻ‌കൂർ ജാമ്യ ഹർജി നാളെ പരിഗണിക്കാനിരിക്കെ ഇതിനെ എതിർക്കാനുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.

ദുബായിൽ നിന്ന് ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിജയ് ബാബു നെടുമ്പാശേരിയിൽ എത്തിയത്. വിമാനത്താവളത്തിൽ നിന്ന് ആലുവയിലെ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലേക്കാണ് വിജയ് ബാബു പോയത്. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂര്‍ണ വിശ്വാസമുണ്ടെന്നും ക്ഷേത്ര ദർശനത്തിന് ശേഷം വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം തെളിയും, കോടതിയിൽ കേസ് നിൽക്കുന്നതിനാൽ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും ഇത്രയും നാൾ കൂടെനിന്നവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Also read- 'സത്യം തെളിയും, കോടതിയിൽ വിശ്വാസമുണ്ട്'; 39 ദിവസത്തിന് ശേഷം വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി

കേസിൽ പ്രതിയായതോടെ പൊലീസിനെ വെട്ടിച്ച്‌ വിദേശത്തേക്ക് കടന്ന് 39 ദിവസങ്ങള്‍ക്ക് ശേഷമാണ് വിജയ് ബാബു തിരികെയെത്തിയത്. വിജയ് ബാബു നാട്ടിലെത്തുമ്പോൾ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം വിജയ് ബാബു തിരികെയെത്തിയത്. വിജയ് ബാബു ഇന്നു തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരാകും. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
Published by:Naveen
First published: