ചെക്ക് കേസിൽ നടൻ റിസബാവ കോടതിയിൽ കീഴടങ്ങി; നഷ്ടപരിഹാര തുകയായ 11 ലക്ഷം കെട്ടിവച്ചു

ചെക്കിൽ ഫോറൻസിക്ക് പരിശോധന ആവശ്യപ്പെട്ട നടന്റെ നീക്കങ്ങൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി

News18 Malayalam | news18-malayalam
Updated: August 20, 2020, 2:28 PM IST
ചെക്ക് കേസിൽ നടൻ റിസബാവ കോടതിയിൽ കീഴടങ്ങി; നഷ്ടപരിഹാര തുകയായ 11 ലക്ഷം കെട്ടിവച്ചു
rizabawa
  • Share this:
കൊച്ചി: ചെക്ക് കേസിൽ നടൻ റിസബാവ കോടതിയിൽ കീഴടങ്ങി നഷ്ടപരിഹാര തുകയായ 11 ലക്ഷം കോടതിയിൽ കെട്ടിവച്ചു.
കോടതി പിരിയുന്ന വൈകീട്ട് 5 മണി വരെ കോടതിയിൽ തടവ് ശിക്ഷ അനുഭവിക്കാൻ താരത്തിന് കോടതി നിർദ്ദേശം. ഇന്നലെയാണ് സമയ പരിധി അവസാനിച്ചതിനെ തുടർന്ന് റിസബാവയ്ക്ക് എതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്‌.

സുഹൃത്തിൽ നിന്നും വാങ്ങിയ 11 ലക്ഷം രൂപ തിരിച്ചു കൊടുക്കാത്തതിനെതിരെ നൽകിയ പരാതിയിലാണ് കോടതി നടപടികൾ. എളമക്കര സ്വദേശിയായ സാദിഖിൽ നിന്നും 2014ൽ റിസബാവ 11 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. ഇരു കുടുംബങ്ങളുമായി നടന്ന വിവാഹ ആലോചനയുടെ പശ്ചാത്തലത്തിലായിരുന്നു കടം വാങ്ങൽ. എന്നാൽ പണം തിരികെ നൽകിയില്ല.

സാദിഖിന് റിസബാവ ഒപ്പിട്ടു നൽകിയ ചെക്ക് വ്യാജമാണെന്ന് നടൻ കോടതിയിൽ വാദിച്ചു. ഇതേ തുടർന്ന് ചെക്ക് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയും റിസബാവയുടെ വാദം കളവാണെന്ന് തെളിയുകയും ചെയ്തു. നാലു വർഷം നീണ്ടു നിന്ന കോടതി വ്യവഹാരങ്ങൾ ഹൈക്കോടതി വരെ എത്തിയിരുന്നു. ചെക്കിൽ ഫോറൻസിക്ക് പരിശോധന ആവശ്യപ്പെട്ട നടന്റെ നീക്കങ്ങൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി. ഇത് പരിഗണിച്ച ഹൈക്കോടതി പണം തിരികെ നൽകാൻ ആറുമാസത്തെ സമയം അനുവദിക്കുക മാത്രമാണ് ചെയ്തത്.

ആ കാലാവധി കഴിഞ്ഞിട്ടും പണം നൽകാത്ത സാഹചര്യത്തിലാണ് എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. പണം നൽകേണ്ട കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഇത് പ്ര.കാരമാണ് നടൻറെ കീഴടങ്ങൽ.
Published by: user_49
First published: August 20, 2020, 2:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading