Sreejith Ravi| നഗ്നതാ പ്രദര്‍ശന കേസിൽ നടൻ ശ്രീജിത്ത് രവിയെ കുടുക്കിയത് സിസിടിവി
Sreejith Ravi| നഗ്നതാ പ്രദര്‍ശന കേസിൽ നടൻ ശ്രീജിത്ത് രവിയെ കുടുക്കിയത് സിസിടിവി
പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികൾക്ക് അരികിലൂടെ കടന്നുപോകവേ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
Last Updated :
Share this:
തൃശൂർ: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിയെ കുടുക്കിയത് സിസിടിവി. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസിൽ ഇന്ന് പുലർച്ചെയാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. തൃശൂർ എസ്എൻ പാർക്കിൽ നടന്ന സംഭവത്തിലാണ് അറസ്റ്റ്. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികൾക്ക് അരികിലൂടെ കടന്നുപോകവേ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. കുട്ടികൾക്ക് ശ്രീജിത്ത് രവിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കണ്ടു പരിചയമുണ്ടെന്നും കറുത്ത കാറിലാണ് വന്നതെന്നും കുട്ടികൾ വ്യക്തമാക്കി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാറിനെ പിന്തുടർന്നപ്പോഴാണ് ശ്രീജിത്തിലേക്ക് അന്വേഷണം എത്തിയ്ത.
നേരത്തേയും ശ്രീജിത്ത് രവി സമാനമായ കേസിൽ അറസ്റ്റിലായിരുന്നു. 2016 ൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത് വാർത്തയായിരുന്നു. 2016 ഓഗസ്റ്റ് 27 ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചുവെന്നായിരുന്നു കേസ്.
അന്ന് തന്നെ തെറ്റിദ്ധരിക്കുകയും കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നുമാണ് നടന് പറഞ്ഞിരുന്നത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതുമാണെന്നുമായിരുന്നു ആരോപണം,.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.