• HOME
  • »
  • NEWS
  • »
  • crime
  • »
  • ACTOR VINAYAKAN GRANTED BAIL IN SEXUAL ABUSE

ഫോണിലൂടെ അശ്ലീലം: വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

കേട്ടാലറയ്ക്കുന്ന ഭാഷയില്‍ വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. തെളിവായി ഇതിന്‍റെ ഫോൺ രേഖകളും അന്വേഷണ സംഘത്തിന് യുവതി നല്‍കി.

വിനായകൻ

വിനായകൻ

  • News18
  • Last Updated :
  • Share this:
    കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വിനായകൻ കൽപ്പറ്റ സ്റ്റേഷനിൽ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.

    പൊലീസ് വിളിച്ചു വരുത്താതെ വിനായകൻ സ്വമേധയാ സുഹൃത്തുക്കളോടും അഭിഭാഷകനുമൊപ്പം സ്റ്റേഷനിലെത്തുകയായിരുന്നു. യുവതിയെ ശല്യപ്പെടുത്തരുതെന്ന് പൊലീസ് വിനായകന് നിർദേശം നൽകി. യുവതിയോടല്ല ആദ്യം ഫോണിൽ വിളിച്ച പുരുഷനോടാണ് സംസാരിച്ചതെന്ന് വിനായകൻ പൊലീസിന് മൊഴി നൽകി.

    also read: ബോൾഡ് ലുക്കിൽ അമല പോൾ ഞെട്ടിച്ച ആടൈ ടീസർ 40 ലക്ഷത്തോളം കാണികളുമായി ട്രെൻഡിങ് നമ്പർ വൺ

    കേട്ടാലറയ്ക്കുന്ന ഭാഷയില്‍ വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. തെളിവായി ഇതിന്‍റെ ഫോൺ രേഖകളും അന്വേഷണ സംഘത്തിന് യുവതി നല്‍കി. ഫോൺ സംഭാഷണത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ സൈബർ സെല്‍ വഴി ശേഖരിക്കുന്നുണ്ട്.

    കഴിഞ്ഞ ഏപ്രിലില്‍ വയനാട്ടില്‍ ദളിത് പെൺകുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ അശ്ലീലം പറഞ്ഞുവെന്നാണ് യുവതിയുടെ പരാതി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കല്‍പ്പറ്റ പോലീസ് സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം ഐപിസി 509, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

    വിനായകനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് യുവതി ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു.

    ആർഎസ്എസ്സിന്‍റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം ഒരു അഭിമുഖത്തിൽ വിനായകൻ പറഞ്ഞിരുന്നു .തുടർന്ന് വിനായകനു നേരെ രൂക്ഷമായ ജാതീയ അധിക്ഷേപം ഉണ്ടായി. അതേസമയം ഇതിന് വിനായകന് വലിയ പിന്തുണയും ലഭിച്ചിരുന്നു. ഈ സമയത്താണ് പിന്നാലെയാണ് യുവതി തനിക്ക് വിനായകനില്‍ നിന്ന് തനിക്ക് നേരിട്ട അനുഭവം വ്യക്തമാക്കിയത്.
    First published:
    )}