തൃശൂർ: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ അറസ്റ്റില്‍. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കടം കൊടുത്ത പണം തിരികെ ചോദിക്കാൻ എത്തിയതായിരുന്നു അലക്സ്. പരിക്കേറ്റ അലക്സ് ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കടം കൊടുത്ത പണം ചോദിക്കാനായി വിനീതിന്റെ വീട്ടിൽ എത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ തര്‍ക്കമായി. ഇതിനിടയിൽ അലക്സിനെ വടിവാളുപയോഗിച്ച് അക്രമിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പുത്തൻപീടിക സ്വദേശിയായ വിനീതിനെ അന്തിക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളിൽ വിനീത് അഭിനയിച്ചിട്ടുണ്ട്.
Murder | ഗൃഹനാഥനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; മണക്കൂറുകൾക്കകം പ്രതി പിടിയിൽ
പാലക്കാട്: ഗൃഹനാഥനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയ ശേഷം കുത്തിക്കൊന്നു. പട്ടാമ്പി കൊപ്പം കടുകതൊടിയിലാണ് സംഭവം. വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് പിടികൂടി. ചെർപ്പുളശ്ശേരി മഞ്ചക്കല്ല് സ്വദേശി മുഹമ്മദാലിയെയാണ് കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹം ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ വിരോധത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
വിസയുടെ കാശ് തിരികെ തരാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പ്രതിയെ ചോദ്യം ചെയ്തതിൽനിന്നാണ് വിവാഹം ശരിയാക്കിതരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ വിരോധമാണ് കൊലപാതക കാരണമെന്ന് വ്യക്തമായത്. അബ്ബാസ് വാങ്ങിയ പണം ഏറെ നാളായി മുഹമ്മദാലി തിരികെ ചോദിച്ചു. എന്നാൽ പണം നൽകാൻ അബ്ബാസ് തയ്യാറായില്ല.
കൊപ്പം എസ്.ഐ എംബി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇന്ന് രാവിലെ 6.30 നായിരുന്നു സംഭവം. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് വിവരം. കുത്തേറ്റ് ഗുരതരാവസ്ഥയിലായ അബ്ബാസിനെ ആശുപതിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊപ്പം പൊലീസ് അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.