• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നടിയെ ആക്രമിച്ച കേസ്; വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നു

News18 Malayalam
Updated: June 27, 2018, 5:08 PM IST
നടിയെ ആക്രമിച്ച കേസ്; വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നു
News18 Malayalam
Updated: June 27, 2018, 5:08 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നെന്ന നിരീക്ഷണവുമായി കോടതി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതികള്‍ ഹര്‍ജികളുമായി രംഗത്തെത്തിയിരിക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും എറണാകുളം സെഷന്‍സ് കോടതി നിരീക്ഷിച്ചു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ രാജു ജോസഫ് എന്നിവരുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം.

നടിയുടെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തനുപയോഗിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതിനാണ് പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയും കേസില്‍ പ്രതി ചേര്‍ത്തത്. ഇതു ചോദ്യം ചെയ്താണ് ഇരുവരും കോടതിയെ സമീപിച്ചത്. എന്നാല്‍ ഇരുവരെയും വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് കോടതി പറഞ്ഞു.

കേസിലെ പ്രധാന രേഖകളെല്ലാം പ്രതികള്‍ക്കു നല്‍കാന്‍ കോടതി നേരത്തേ ഉത്തരവിട്ടതാണ്. എന്നാല്‍, കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വിചാരണ അനന്തമായി നീളാന്‍ ഇടയാക്കുമെന്നും കോടതി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
First published: June 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...