കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് ഇന്ന് നിർണ്ണായകം. വിശദമായ വാദം കേൾക്കാൻ ഇന്ന് ഹൈക്കോടതി പ്രത്യക സിറ്റിംഗ് നടത്തുകയാണ്. രാവിലെ 10.30 മുതൽ കോടതി നടപടികൾ ആരംഭിക്കും.
വധഭീഷണിക്കേസിൽ ദിലീപിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി അന്വേഷണ സംഘംകൊലപാതക ഗൂഢാലോചനക്കുറ്റo കൂടി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കമുള്ള പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ഇന്നലെ കേസ് പരിഗണിക്കുമ്പോൾ കോടതി പറഞ്ഞു.
കേസിലെ 6 പ്രതി ശരത് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ മറുപടി നൽകേണ്ടതുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. അതിനിടെയാണ് കേസിൽ ദിലീപിനെതിരെ കൊലപാതകത്തിനുള്ള ഗൂഢാലോചനക്കുറ്റം കൂടി ചേർത്ത് ക്രൈംബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത് .
ഗൂഢാലോചന തെളിയിക്കുന്ന ശബ്ദ രേഖയുടെയും കേസിലെ പരാതിക്കാരനും അന്വേഷണ ഉദ്യോഗസ്ഥനുമായ ബൈജു പൗലോസിന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കൊലപാതകത്തിലേക്ക് നയിക്കുന്ന ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂടി ചേർത്തത്.ദിലീപടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കേസിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തിക്കൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ നിർണ്ണായക നീക്കം.
Also Read -
ദിലീപിനെതിരെ ഗുരുതര വകുപ്പുകൾ; കൊലപാതക ഗൂഢാലോചനക്കുറ്റo കൂടി ചേർത്ത് ക്രൈംബ്രാഞ്ച്നേരത്തെ ദിലീപിൻറെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ നടിയെ ആക്രമിച്ച സംഭവത്തിൻറെ മുഖ്യസൂത്രധാരൻ ദിലീപാണെന്ന് വ്യക്തമാക്കി സർക്കാർ സത്യവാങ് മൂലം നൽകിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നാൾ മുതൽ കേസിൽ ദിലീപ് നടത്തിയ ഇടപെടലുകൾ അക്കമിട്ട് വിവരിക്കുന്നതാണ് അന്വേഷണ സംഘം സമർപ്പിച്ച സത്യവാങ്മൂലം. ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാൻ ഗൂഡാലോചന നടത്തുന്നത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമാണ്. കേസ് അട്ടിമറിക്കാൻ ഓരോഘട്ടത്തിലും ദിലീപ് ശ്രമിച്ചട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിൻറെ മുഖ്യ സൂത്രധാരൻ ദിലീപാണെന്നും പ്രോസിക്യൂഷൻ പറയുന്നു.
Also Read -
നടിയെ ആക്രമിച്ച കേസ്: പുതിയ സാക്ഷികളെ വെള്ളിയാഴ്ച്ച മുതൽ വിസ്തരിക്കുംനടിയെ ആക്രമിച്ച കേസിലെ ദിലീപിൻറെ പങ്കാളിത്തം കൂടുതൽ തെളിയിക്കുന്നതാണ് ഇപ്പോളത്തെ വെളിപ്പെടുത്തലുകൾ.ദിലീപിനെ സഹായിക്കാൻ ഇരുപതോളം സാക്ഷികൾ കൂറുമാറിയട്ടുണ്ട്. ഈ കൂട്ട കൂറുമാറ്റത്തിനു പിന്നിലും ദിലീപാണെന്ന് സത്യവാങ്മൂലം പറയുന്നു. ഗൂഡാലോചനക്കേസിൽ ദിലീപിനെതിരായ ആരോപണങ്ങൾ ഏറെ ഗൌരവമുള്ളത്. അതീവ രഹസ്യ ഗൂഡാലോചനയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടന്നത്.
ഗൂഡാലോചനയ്ക്ക് സാക്ഷിയായ ആൾ നേരിട്ടെത്തിയാണ് പൊലീസിന് മൊഴി നൽകിയത്. ഗൂഡാലോചന തെളിയിക്കുന്ന ശബ്ദരേഖ അടക്കമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖ, ശബ്ദപരിശോധക്ക് അയക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷയും പ്രോസിക്യൂഷൻ എതിർത്തിട്ടുണ്ട് കേസ് കെട്ടിച്ചമച്ചതാണെന്നും, 4 വർഷത്തിനിപ്പുറമുണ്ടായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ ദുരുദ്ദേശമുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുള്ളത്.
കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസെന്നും വാദമുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണെന്നും ചൊവ്വാഴ്ച്ച ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.