• HOME
  • »
  • NEWS
  • »
  • crime
  • »
  • Actress Attack Case| നടൻ ദീലീപിന്റെ ആലുവയിലെ വീട്ടിൽ പൊലീസ് പരിശോധന

Actress Attack Case| നടൻ ദീലീപിന്റെ ആലുവയിലെ വീട്ടിൽ പൊലീസ് പരിശോധന

നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.

  • Last Updated :
  • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസുമായി (Actress Attack Case) ബന്ധപ്പെട്ട പുതിയ ഗൂഢാലോചന കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നടൻ ദിലീപിന്റെ (Dileep) ആലുവയിലെ (Aluva) വീട്ടിൽ പൊലീസ് പരിശോധന. വ്യാഴാഴ്ച രാവിലെ 11.45ഓടെയാണ് ആലുവ പറവൂർ കവലയിലെ പത്മസരോവരത്തിൽ പൊലീസ് റെയ്ഡിനെത്തിയത്.  നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോസ്ഥൻ ഉൾപ്പടെയുള്ളവരെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി.

    നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.  ദിലീപിന്റെ ആലുവയിലെ വീട്ടിലും നിർമാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫീസിലും സഹോദരൻ അനൂപിന്റെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്.

    Also Read- Actress Attack Case| ദിലീപിന് കുരുക്കാകുമോ ബാലചന്ദ്രകുമാറിൻ്റെ മൊഴി; മൊഴിയെടുപ്പ് നീണ്ടത് ആറു മണിക്കൂർ; 51 പേജുകൾ

    ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് മതിൽ ചാടി കടന്ന് വീട്ടുപറമ്പിലേക്ക് പ്രവേശിച്ചു. പിന്നീട് ദിലീപിൻ്റെ സഹോദരി സ്ഥലത്ത് എത്ത് ഉദ്യോഗസ്ഥ‍ര്‍ക്ക് വീട് തുറന്നു കൊടുത്തു. ഇതോടെ ഇരുപത് അംഗ ക്രൈംബ്രാഞ്ച് സംഘം അകത്ത് കയറി പരിശോധന തുടങ്ങി. കോടതിയുടെ അനുമതിയോടെയാണ് പരിശോധന എന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു.

    അന്വേഷണസംഘം ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ മുൻകൂ‍ര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹ‍ര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് ദിലീപിൻ്റെ വീട്ടിലെ പരിശോധന. വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തൻ്റെ ചുമലിൽ കൈവച്ച പൊലീസുകാരനെ വധിക്കും മറ്റുള്ള ഉദ്യോഗസ്ഥരുടെ വീട്ടിൽ ലോറി കേറ്റും എന്നും ദിലീപ് പറഞ്ഞതായി സംവിധായകൻ ബാലചന്ദ്രകുമാ‍ര്‍ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

    Also Read- Actress Attack Case | പൾസർ സുനി അമ്മയ്ക്ക് എഴുതിയ കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ പരിശോധന നടത്തി പൊലീസ്

    കേസിൽ ബാലചന്ദ്രകുമാറിൻ്റെ രഹസ്യമൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങൾക്ക് ആധാരമായ തെളിവുകൾ തേടിയാണ് പരിശോധനയെന്നാണ് സൂചന.
    Published by:Rajesh V
    First published: