ബോളിവുഡ് നടിയും നർത്തകിയുമായ രാഖി സാവന്ത് അറസ്റ്റിലെന്ന് റിപ്പോർട്ട്. ബോളിവുഡ് താരം ഷെർലിൻ ചോപ്രയാണ് ട്വിറ്ററിലൂടെ അറസ്റ്റ് വാർത്ത പുറത്തുവിട്ടത്. മുംബൈ അംബോലി പൊലീസാണ് രാഖിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂച. ഷെർലിൻ ചോപ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
രാഖിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ വിവരങ്ങളും ഷെർലിൻ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് മൂന്ന് മണിക്ക് ഭർത്താവ് ആദിൽ ഖാനുമായി ചേർന്ന് ആരംഭിക്കുന്ന ഡാൻസ് അക്കാദമി തുടങ്ങാനിരിക്കേയാണ് രാഖിയുടെ അറസ്റ്റ്.
BREAKING NEWS!!!
AMBOLI POLICE HAS ARRESTED RAKHI SAWANT IN RESPECT WITH FIR 883/2022
YESTERDAY, RAKHI SAWANT’S ABA 1870/2022 WAS REJECTED BY MUMBAI SESSIONS COURT
— Sherlyn Chopra (शर्लिन चोपड़ा)🇮🇳 (@SherlynChopra) January 19, 2023
കഴിഞ്ഞ വർഷമാണ് രാഖിക്കെതിരെ ഷെർലിൻ ചോപ്ര പരാതി നൽകിയത്. ഐപിസി, ഐടി ആക്ട് പ്രകാരമാണ് അറസ്റ്റെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷെർലിൻ ചോപ്രയ്ക്കെതിരെ രാഖി നടത്തിയ അപകീർത്തികരമായ പരാമർശങ്ങളാണ് കേസിനാധാരം.
Also Read- നടി ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍; ടീസര്‍ പുറത്ത്
2022 നവംബർ 6 ന് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും പങ്കുവെച്ച വീഡിയോയിൽ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തതായാണ് ഷെർലിന്റെ പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.