നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Actress Priyanka | നടി കാവേരിയുടെ പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ നടി പ്രിയങ്കയെ വെറുതെവിട്ടു

  Actress Priyanka | നടി കാവേരിയുടെ പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ നടി പ്രിയങ്കയെ വെറുതെവിട്ടു

  ഒരു വാരികയിൽ മോശം വാർത്ത വരാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി

  Actress_Priyanka

  Actress_Priyanka

  • Share this:
   പത്തനംതിട്ട: പണംതട്ടിപ്പ് കേസിൽ നടി പ്രിയങ്ക (Actress Priyanka) നിരപരാധിയാണെന്ന് കോടതി. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് നടി പ്രിയങ്കയെ കുറ്റവിമുക്തയാക്കിയത്. 2004ൽ ആണ് പ്രിയങ്ക പണംതട്ടിപ്പ് കേസിൽ അറസ്റ്റിലായത്. നടി കാവേരിയിൽ (Actress Kaveri) നിന്ന് ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ചുവെന്നായിരുന്നു പ്രിയങ്കയ്ക്കെതിരായ കേസ്. ഈ സംഭവത്തിൽ അറസ്റ്റിലായ പ്രിയങ്ക 14 ദിവസം റിമാൻഡിലായിരുന്നു.

   ഒരു വാരികയിൽ മോശം വാർത്ത വരാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. വാർത്ത വരാതിരിക്കാൻ അഞ്ച് ലക്ഷം രൂപ നൽകണമെന്നായിരുന്നു പ്രിയങ്ക ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറഞ്ഞത്. പണം നൽകാനായി ആലപ്പുഴയിലെ ഒരു സ്റ്റാർ ഹോട്ടലിലേക്ക് പ്രിയങ്കയെ വിളിപ്പിച്ചു. ഇവിടെ വെച്ച് പൊലീസ് എത്തി പ്രിയങ്കയെ അറസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് പ്രിയങ്കയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്ന് കോടതി മുറിയിൽ പ്രിയങ്ക കുഴഞ്ഞു വീണത് വലിയ വാർത്തയായിരുന്നു.

   എന്നാൽ ഈ കേസിൽ പ്രിയങ്കയ്ക്കെതിരെ കാര്യമായ തെളിവുകൾ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് പരാതിക്കാർ പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് 2008ല്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ പ്രോസിക്യൂഷന് കാര്യമായ തെളിവ് ഹാജരാക്കാൻ സാധിക്കാതെ വന്നതോടെയാണ് നടി പ്രിയങ്കയെ കോടതി വെറുതെ വിട്ടത്. ജസ്റ്റിസ് രശ്മി ശശിധരനാണ് നടിയെ നിരുപാധികം വെറുതെവിടാൻ ഉത്തരവിട്ടത്. അഡ്വക്കേറ്റ് അനന്തഗോപന്‍ ആണ് പ്രിയങ്കയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കോടതി വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്ന് നടി പ്രിയങ്ക പ്രതികരിച്ചു. തന്റെ നിരപരാധിത്വം എല്ലാവര്‍ക്കും മനസ്സിലാകും എന്നാണ് പ്രതീക്ഷയെന്നും കേസ് വന്നതോടെ സിനിമാ രംഗത്ത് നിന്ന് തനിക്ക് ഒഴിവാക്കിയിരുന്നതായും പ്രിയങ്ക പറയുന്നു.
   Published by:Anuraj GR
   First published:
   )}