പ്രമുഖ സിനിമ സീരിയല്‍ നടി രൂപാ ദത്തയെ (Rupa Dutta) പോക്കറ്റടി കേസില്‍ (pickpocketing) അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത അന്താരാഷ്ട്ര പുസ്തകമേളയ്ക്കിടെ (kolkata international book fair) ബിധാനഗര്‍ നോര്‍ത്ത് പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. നടിയുടെ ബാഗില്‍ നിന്ന് 75000 രൂപയും നിരവധി പേഴ്സുകളും കണ്ടെത്തി.
ശനിയാഴ്ച രാത്രി സംശാസ്പദമായ സാഹചര്യത്തില്‍ ഒരു സ്ത്രീ ചവറ്റുകുട്ടയിലേക്ക് പേഴ്സ് വലിച്ചെറിയുന്നത് പുസ്തക മേളയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
തുടര്‍ന്ന് ഇവരെ ചോദ്യംചെയ്യുകയും കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിക്കുകയും ചെയ്തതോടെയാണ് പോക്കറ്റടി നടത്തിയതായി കണ്ടെത്തിയത്. നടിയുടെ ബാഗില്‍നിന്ന് ഒട്ടേറെ പേഴ്സുകളും 75,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്നാണ് ഇവര്‍ സീരിയല്‍ നടി രൂപാ ദത്തയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. നടിയെ നാളെ കോടതിയില്‍ ഹാജരാക്കും.
Also Read- അഭിനയത്തിൽ മാത്രമല്ല, പഠനത്തിലും മുന്നിലാണ്; തെന്നിന്ത്യൻ താരറാണിമാരുടെ വിദ്യാഭ്യാസ യോഗ്യത
2020-ല്‍ സംവിധായകന് അനുരാഗ് കശ്യപിനെതിരേ വ്യാജ ആരോപണം ഉന്നയിച്ച് നടി രൂപ ദത്ത വിവാദത്തിലായിരുന്നു. അനുരാഗ് കശ്യപ് ഫേസ്ബുക്കിലൂടെ അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നായിരുന്നു നടിയുടെ ആരോപണം. സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും നടി പങ്കുവെച്ചിരുന്നു. എന്നാല്‍ അനുരാഗ് കശ്യപ് എന്ന പേരുള്ള മറ്റൊരാളാണ് നടിയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
'ഈ കാല് വെച്ച് ഞാന്‍ ആരെയെങ്കിലും തല്ലുമെന്ന് തോന്നുന്നുണ്ടോ' 'തല്ലുകേസിൽ' പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ
ടോവിനോ തോമസ് (Tovino Thomas) ചിത്രം 'തല്ലുമാല' യുടെ (Thallumaala) ലൊക്കേഷനില്‍ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെ നാട്ടുകാരനെ തല്ലിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടന് ഷൈന്‍ ടോം ചാക്കോ.(Shine Tom Chacko) കളമശേരി എച്ച്.എം.ടി കോളനിയിലെ സെറ്റില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ മാലിന്യം ഇടുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടായത്.
കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, വിനായകന്, ദിലീഷ് പോത്തന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പട' യുടെ ആദ്യ പ്രദര്‍ശനം കാണാന്‍ എത്തിയപ്പോളാണ് ഷൈന്‍ 'തല്ലുമാല' സെറ്റിലെ 'തല്ലുകേസി'നെ കുറിച്ച് പറഞ്ഞത്. പട സിനിമയെ കുറിച്ച് പ്രതികരിക്കുന്നതിനിടെ തല്ലിയതിനെക്കുറിച്ചൊന്നും ചോദിക്കാനില്ലേ എന്ന് മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ ചോദിക്കുകയായിരുന്നു.
''ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ, ഞാന്‍ തല്ലില്ല, കൊല്ലും. ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്. '-ഷൈന്‍ പ്രതികരിച്ചു. സിനിമാചിത്രീകരണത്തിനിടെ പരിക്കേറ്റ ഷൈന്‍ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നത്.
മാലിന്യം ഇടുന്നതിനേയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനേയും നാട്ടുകാര്‍ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ലൊക്കേഷനില്‍ വാക്കേറ്റമുണ്ടായി എന്നായിരുന്നു ആരോപണം. തര്‍ക്കത്തിനിടയിക്ക് ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി. ആരും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.