നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Shalu Chaurasia | മോഷണശ്രമം ചെറുത്ത തെലുങ്ക് നടി ശാലു ചൗരസ്യയ്ക്ക് പരിക്ക്; മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു

  Shalu Chaurasia | മോഷണശ്രമം ചെറുത്ത തെലുങ്ക് നടി ശാലു ചൗരസ്യയ്ക്ക് പരിക്ക്; മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു

  ഞായറാഴ്ച രാത്രി പാര്‍ക്കില്‍ നടക്കാനിറങ്ങിയപ്പോഴാണ് നടിക്ക് നേരെ ആക്രമണം ഉണ്ടായത്.

  • Share this:
   ഹൈദരാബാദ്: കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവിന്റെ(Thief) ആക്രമണത്തില്‍ ടോളിവുഡ് നടി ശാലു ചൗരസ്യയ്ക്ക്(Shalu Chaurasia) പരിക്ക്(Injury). ബഞ്ചാര ഹില്‍സിലെ കെബിആര്‍ പാര്‍ക്കിന് സമീപമായിരുന്നു നടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രി പാര്‍ക്കില്‍ നടക്കാനിറങ്ങിയപ്പോഴാണ് നടിക്ക് നേരെ ആക്രമണം ഉണ്ടായത്.

   നടക്കുന്നതിനിടെ ഒരാള്‍ നടിയ്ക്ക് നേരെ നീങ്ങുകയായിരുന്നു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നടി ചെറുത്തുനിന്നതോടെ മോഷ്ടാവ് ആക്രമിക്കുകയായിരുന്നു. നടിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു.

   ആക്രമണത്തില്‍ ശാലുവിന്റെ തലയിലും മുഖത്തും പരിക്കേറ്റു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

   Also Read-മോഷ്ടിക്കാനായി കയറിയത് മന്ത്രിയുടെ വീട്ടില്‍; സ്വര്‍ണവുമായി ഇറങ്ങിയോടിയ കള്ളനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി

   മുൻ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു യുവതിയെ വെട്ടിപരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

   മുൻ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു യുവതിയെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബാങ്കില്‍ കയറിയാണ് യുവാവ് മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിലാണ് സംഭവം.

   നന്മണ്ട സ്വദേശിയായ ബിജുവാണ് യുവതിയെ വെട്ടിയത്. ശ്രീഷ്മയെന്ന യുവതിയ്‌ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ശ്രീഷ്മ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബാങ്കിലെ ക്ലർക്ക് ആയിരുന്നു ഗ്രീഷ്മ.

   Also Read-മഹാരാഷ്ട്രയില്‍ പതിനാറുകാരിയെ ആറു മാസത്തിനിടെ 400-ഓളം പേര്‍ പീഡിപ്പിച്ചതായി പരാതി

   സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതി ബിജുവിനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ബാങ്കിൽ കയറി അതിക്രമം കാണിച്ചതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബിജു ഏറെ കാലമായി ഭാര്യയുമായി അകൽച്ചയിലാണ്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായും അയൽക്കാർ പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}