• HOME
  • »
  • NEWS
  • »
  • crime
  • »
  • അധാര്‍ പൂനെവാലയെന്ന വ്യാജേന സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു

അധാര്‍ പൂനെവാലയെന്ന വ്യാജേന സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു

കൊറോണ വൈറസിനെതിരയുളള കോവിഷീൽഡ് അടക്കമുള്ള വാക്സീനുകളുടെ നിർമാതാക്കളാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്.

  • Last Updated :
  • Share this:
    പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ അധാര്‍ പൂനെവാലെ എന്ന വ്യാജേന കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം. പണം കൈമാറാൻ നിർദേശം നല്‍കി അധാർ പൂനവാലയുടേതെന്ന പേരിൽ കമ്പനി ഡയറക്ടർ സതീഷ് ദേശ്പാണ്ഡെയ്ക്കാണ് വാട്സാപ് സന്ദേശം ലഭിച്ചത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഒപ്പമുണ്ടായിരുന്നു.

    പൂനവാല തന്നെയാണ് സന്ദേശം അയച്ചതെന്ന് കരുതി ഉടൻ പണം ട്രാൻസ്ഫർ ചെയ്യാൻ നിർദേശിച്ച് ദേശ്പാണ്ഡെ ഫിനാൻസ് വിഭാഗത്തിന് സന്ദേശം ഫോർവേഡ് ചെയ്തു. 1.01 കോടി രൂപയാണ് ഇതനുസരിച്ച് തവണകളായി കൈമാറിയത്.

    സിഇഒ അത്തരത്തിലുള്ള സന്ദേശങ്ങള്‍ ഒന്നും അയച്ചിട്ടില്ലെന്ന് പിന്നീടാണ് ഉദ്യോഗസ്ഥര്‍ അറിഞ്ഞത്. തുടര്‍ന്ന് തട്ടിപ്പു തിരിച്ചറിഞ്ഞതോടെ പുണെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം വഞ്ചനാക്കുറ്റത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൂനെ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

    കൊറോണ വൈറസിനെതിരയുളള കോവിഷീൽഡ് അടക്കമുള്ള വാക്സീനുകളുടെ നിർമാതാക്കളാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്.
    Published by:Arun krishna
    First published: