• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മാപ്പ് പറയാന്‍ തയാറെന്ന് എ.ഡി.ജി.പിയുടെ മകള്‍; ഒത്തുതീര്‍പ്പിനില്ലെന്ന് ഗവാസ്‌കര്‍


Updated: July 10, 2018, 1:08 PM IST
മാപ്പ് പറയാന്‍ തയാറെന്ന് എ.ഡി.ജി.പിയുടെ മകള്‍; ഒത്തുതീര്‍പ്പിനില്ലെന്ന് ഗവാസ്‌കര്‍

Updated: July 10, 2018, 1:08 PM IST
തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ തല്ലിയ കേസില്‍ എ.ഡി.ജി.പിയുടെ മകളുടെ അറസ്റ്റൊഴിവാക്കാന്‍ ഇടപെടല്‍ ശക്തമാക്കി ഐ.പിഎസ് ലോബി.

ഒത്തുതീര്‍പ്പിന്റെ ഭാഗമായി പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറോട് മാപ്പ് പറയാന്‍ തയാറാണെന്ന് എ.ഡി.ജി.പി.യുടെ മകള്‍ സ്‌നിഗ്ധ അറിയിക്കുകയും ചെയ്തു. അതേസമയം യാതൊരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടിലാണ് ഗവാസ്‌കറും കുടുംബവും.

മാപ്പു പറയാന്‍ തയാറാണെന്ന് അറിയിച്ച എ.ഡി.ജി.പിയുടെ മകളോട് നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഗാവാസ്‌കറുടെ അഭിഭാഷകനും വ്യക്തമാക്കിയിട്ടുണ്ട്. പൊലീസുകാരനെ എ.ഡി.ജി.പിയുടെ മകള്‍ തല്ലിയതു സംബന്ധിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് എ.ഡി.ജി.പിയുടെ മകള്‍ മാപ്പ് പറഞ്ഞ് രക്ഷപെടാനുള്ള ശ്രമങ്ങളാരംഭിച്ചിരിക്കുന്നത്.

പ്രഭാത വ്യായായാമത്തിനായി എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ ഭാര്യയേയും മകളെയും സര്‍ക്കാര്‍ വാഹനത്തില്‍ കനകക്കുന്നില്‍ എത്തിക്കുന്നതിനിടയിലാണ് പൊലീസ് ഡ്രൈവര്‍ക്ക് അടിയേറ്റത്. തലേ ദിവസം തന്റെ കായിക പരിശീലകനുമായി ഗവാസ്‌കര്‍ സംസാരിച്ചതില്‍ അനിഷ്ടം പ്രകടിപ്പിച്ച സ്‌നിക്ത അപ്പോള്‍ മുതല്‍ ഗവാസ്‌കറിനെ അസഭ്യം പറയുകയും അപമാനിക്കുകയുമായിരുന്നു.

സംഭവ ദിവസം രാവിലെ കനകക്കുന്നില്‍ എത്തിച്ചപ്പോഴും അസഭ്യം തുടര്‍ന്നു. ഇതിനെ ഗവാസ്‌കര്‍ ചോദ്യം ചെയ്തതോടെ വാഹനം നിര്‍ത്തണമെന്നും താക്കോല്‍ മടക്കി നല്‍കണമെന്നും സ്‌നിഗ്ധ ആവശ്യപ്പെട്ടു.
Loading...
എന്നാല്‍ ഇതു സര്‍ക്കാര്‍ വാഹനമാണെന്നും താക്കോല്‍ തരാനാകില്ലെന്നും ഗവാസ്‌കര്‍ അറിയിച്ചു. ഇതില്‍ പ്രകോപിതയായ സ്‌നിഗ്ധ ഓട്ടോയില്‍ കയറി പോയി. ഇതിനിടെ കാറില്‍ മറന്നുവച്ച ഫോണെടുക്കാന്‍ തിരികെ എത്തുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ച് ഗവാസ്‌കറുടെ കഴുത്തിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് കശേരുക്കള്‍ക്ക് പരുക്കേറ്റ ഗവാസ്‌കര്‍ ആശുപത്രിയിലാകുകയും സംഭവം വിവാദമാകുകയും ചെയ്തു. എ.ഡി.ജി.പിയുടെ മകളുടെ ആക്രമണ വാര്‍ത്തയ്ക്കു പിന്നാലെ പൊലീസില്‍ നടക്കുന്ന ദാസ്യപ്പണിയും വിവാദമായി. ഇതിനിടെ ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ക്രൈബ്രാഞ്ചിനെ ചുമതലപ്പെടുത്തുകയായിരുന്നു.
First published: July 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍