• HOME
  • »
  • NEWS
  • »
  • crime
  • »
  • Bribery | റിട്ട. റവന്യു ഇൻസ്പെക്ടറുടെ വീടിനു നമ്പർ ലഭിക്കാന്‍‌ 25,000 രൂപ കൈക്കൂലി ചോദിച്ച പഞ്ചായത്ത് ക്ലർ‌ക്ക് പിടിയിൽ

Bribery | റിട്ട. റവന്യു ഇൻസ്പെക്ടറുടെ വീടിനു നമ്പർ ലഭിക്കാന്‍‌ 25,000 രൂപ കൈക്കൂലി ചോദിച്ച പഞ്ചായത്ത് ക്ലർ‌ക്ക് പിടിയിൽ

അസുഖം മൂലം ഐസിയുവില്‍ കഴിയുന്ന ഭർത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ വീട് വിൽക്കുന്നതായി ബന്ധപ്പെട്ടാണ് പരാതിക്കാരി പഞ്ചായത്തിനെ സമീപിച്ചത്

  • Last Updated :
  • Share this:
    ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ക്ലർക്ക് വിജിലൻസ് പിടിയിൽ. അടിമാലി പഞ്ചായത്തിലെ സീനിയർ ക്ലർ‌ക്ക് മനോജ് എസ് നായർ(42) ആണ് പിടിയിലായത്. അടിമാലി മന്നാംകണ്ടം വില്ലേജ് ഓഫീസറായിരുന്ന റിട്ട. റവന്യൂ ഇൻസ്പെക്ടർ ജയയോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ജയയുടെ ഉടമസ്ഥതയിലുള്ള പൊളിഞ്ഞപാലത്തെ വീടിനു നമ്പർ ലഭിക്കുന്നതിനായി 25,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്.

    ഹൃദയസംബന്ധമായ അസുഖം മൂലം ഐസിയുവില്‍ കഴിയുന്ന ഭർത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ വീട് വിൽക്കുന്നതായി ബന്ധപ്പെട്ടാണ് പരാതിക്കാരി പഞ്ചായത്തിനെ സമീപിച്ചതെന്ന് വിജിലൻസ് പറ‍ഞ്ഞു. ആദ്യ ഘട്ടത്തില്‍ 2500 രൂപ കൈമാറിയിരുന്നു. തുക പൂർണമായി നൽകാതെ കെട്ടിട നമ്പര്‍ നൽകില്ലെന്ന നിലപാടിൽ ക്ലർക്ക് ഉറച്ചുനിന്നു.

    Also Read-പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ

    ചൊവ്വാഴ്ച ശേഷം പരാതിക്കാരി 8,000 രൂപ കൈമാറി. ഈ സമയം പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിലയുറപ്പിച്ച വിജിലന്‍സ് സംഘം പണവുമായി ക്ലർക്കിനെ പിടികൂടുകയായിരുന്നു. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ധനകാര്യ സ്ഥാപനത്തിന്റെ ശാഖയിൽവെച്ചായിരുന്നു പണം കൈമാറിയത്.

    Also Read-വിവാഹവാഗ്ദാനത്തിൽനിന്ന് പിൻമാറിയ കാമുകനെ കൊന്ന് ട്രോളിബാഗിലാക്കി; യുവതി അറസ്റ്റിൽ

    കോട്ടയം വിജിലൻസ് മേധാവിക്കു ലഭിച്ച പരാതിയിൽ തൊടുപുഴ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അതേസമയം ചൊവ്വാഴ്ച മൂന്നു മണിയോടെ തന്നെ ജയയ്ക്ക് പഞ്ചായത്ത് സെക്രട്ടറി വീട്ടു നമ്പർ നല്‍കി.
    Published by:Jayesh Krishnan
    First published: