• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആദിവാസി യുവാവിന്റെ കൊലപാതകം; പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം പൂര്‍ണമല്ലെന്ന് ആരോപണം

news18india
Updated: May 23, 2018, 11:20 PM IST
ആദിവാസി യുവാവിന്റെ കൊലപാതകം; പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം പൂര്‍ണമല്ലെന്ന് ആരോപണം
news18india
Updated: May 23, 2018, 11:20 PM IST
അട്ടപ്പാടി: ആദിവാസി യുവാവ് മധു മര്‍ദനമേറ്റു മരിച്ച കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം പൂര്‍ണമല്ലെന്ന് ആരോപണം.

മധുവിനെ അക്രമികള്‍ക്ക് കാട്ടിക്കൊടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം മൗനം പാലിക്കുന്നതായാണ് ആരോപണമുയരുന്നത്. അതേസമയം അക്രമികള്‍ വനത്തില്‍ അതിക്രമിച്ച് കടന്ന കേസില്‍ വനം വകുപ്പ് പ്രത്യേക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.

ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഉള്‍പ്പെട്ട 16 പ്രതികള്‍ക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തിയുളളതാണു കുറ്റപത്രം. സാക്ഷിമൊഴികളും ശാസ്ത്രീയതെളിവുകളും വാഹനങ്ങളുമൊക്കെ പ്രതികള്‍ക്കെതിരെ അന്വേഷണ സംഘം തെളിവായി നിരത്തുന്നുണ്ട്.

എന്നാല്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന ആക്ഷേപം ശരിവയ്ക്കുന്നതൊന്നും കുറ്റപത്രത്തിലില്ല.
മുക്കാലി പൊട്ടിക്കല്‍ ഗുഹയില്‍ കഴിഞ്ഞിരുന്ന മധു ഫെബ്രുവരി 22-നാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്കും മര്‍ദനത്തിനും ഇരായായത്.
Loading...
മധുവിനെ അക്രമികള്‍ക്ക് കാണിച്ചുകൊടുത്തത് വനംവകുപ്പ് ജീവനക്കാരനാണെന്നും ഇവരെ കേസില്‍ ഉള്‍പ്പെടുത്തണമന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതു നിഷേധിക്കുന്നതാണ് കുറ്റപത്രം എന്നാണ് വിമര്‍ശനം.

മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീവ്, മണ്ണമ്പറ്റയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ദിഖ്, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികളും മര്‍ദിച്ചവരുമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കൊലപാതകക്കുറ്റവും പട്ടികവര്‍ഗ പീഡന നിരോധന നിയമവും പ്രതികള്‍ക്കെതിരെ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. മരണത്തിനു കാരണമായ പതിനഞ്ചു മുറിവുകള്‍ മധുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതായി കുറ്റപത്രം വിശദമാക്കുന്നുണ്ട്.

മധുവിനെ പൊലീസിനു കൈമാറുന്നതുവരെ പ്രതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ എട്ടു മൊബൈല്‍ ഫോണുകളും 165 പേരുടെ മൊഴികളുമാണ് കേസിലെ സുപ്രധാന തെളിവുകളെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

മുക്കാലി ജംക്ഷനിലെ മൂന്നു സി.സി.ടി.വി ക്യാമറകളും പ്രതികള്‍ സഞ്ചരിച്ച അഞ്ചു വാഹനങ്ങളും തെളിവായി പൊലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
First published: May 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍