വയനാട് മാനന്തവാടിയില്‍ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കണിയാമ്പറ്റ കരണിയിലെ പാലക്കല്‍ വീട്ടില്‍ ബിനീഷി (42) നെയാണ് മാനന്തവാടി സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈ.എസ്.പി. പി. ശശികുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് മരിച്ച യുവതി സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നതിനിടെയാണ് ബിനീഷ് പരിചയപ്പെട്ടത്. പാല് കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ബിനീഷ്. വിവാഹവാഗ്ദാനം നല്കി ഗുരുവായൂരിലും തലശ്ശേരിയിലും എത്തിച്ച് ബിനീഷ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി നല്കിയ പരാതിയിലുള്ളത്.
Also Read- ഇരുപത്തിരണ്ടുകാരിയെ ഹോട്ടൽ മുറിയിൽ കൂട്ടബലാത്സംഗം ചെയ്തു; 4 നീന്തൽ പരിശീലകര്‍ അറസ്റ്റിൽ
കഴിഞ്ഞദിവസം കല്പറ്റയില് നിന്നാണ് ബിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കല്പറ്റ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. എസ്.എം.എസ്. ഡിവൈ.എസ്.പി. ഓഫീസിലെ എ.എസ്.ഐ. മാരായ എം. രമേശന്, രജിതാ സുമം എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.
കോളേജ് ഫീസടയ്ക്കാൻ വഴിയില്ല; മാല പിടിച്ചുപറിച്ചു; യുവാക്കൾ അറസ്റ്റിൽ
കോയമ്പത്തൂർ: സ്വര്‍ണ്ണമാല പിടിച്ചുപറിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥികൾ അറസ്റ്റിൽ. ജില്ലയിലെ സ്വകാര്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ട് വിദ്യാർത്ഥികളാണ് പോലീസിന്റെ പിടിയിലായത്. തിരുപ്പൂര്‍ വീരപാണ്ടി പിരിവിലെ കെ പ്രകാശ് (19), കോയമ്പത്തൂര്‍ പിഎന്‍ പൂതൂരിലെ തമിഴ് എന്ന് വിളിക്കുന്ന കെ തമിഴ് സെല്വന് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും സ്വർണമാലകളും പിടിച്ചുപറി നടത്താനുപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു.
കോളേജ് ഫീസ് അടയ്ക്കാന്‍ വഴിയില്ലാതെ വന്നതുകൊണ്ടാണ് പിടിച്ചുപറി നടത്തേണ്ടിവന്നതെന്ന് വിദ്യാർത്ഥികൾ പോലീസിൽ മൊഴി നൽകി. രണ്ട് തവണ നടത്തിയ പിടിച്ചുപറിയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് കോളേജിലെ ഫീസ് അടച്ചതായും ഇവർ പറഞ്ഞു. പ്രകാശ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും തമിഴ് അവസാന വർഷ ബിരുദ വിദ്യാർത്ഥിയുമാണ്.
Also Read- വീട്ടമ്മയുടെ വീട്ടിൽ അക്രമം; മുൻ കാമുകൻ ബംഗാൾ സ്വദേശിയെ വെട്ടി; തടസം പിടിച്ച വീട്ടമ്മയ്ക്ക് തലയ്ക്ക് വെട്ടേറ്റു
മാർച്ച് 15 ന്, എസ്ഐഎച്ച്എസ് കോളനിയിലെ രാജാത്തിയുടെ നാല് പവന് മാല പിടിച്ചുപറിച്ച് ഇരുവരും രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച സിംഗനല്ലൂർ പോലീസ് സംഭവ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഈ സംഘം തന്നെയാണ് ഫെബ്രുവരി 25ന് ജിപി റസിഡന്‍സിക്ക് സമീപത്ത് നിന്ന് എഴുപതുകാരിയുടെ നാല് പവന് ആഭരണവും കവർന്നതെന്ന് സ്ഥിരീകരിച്ചത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
'പിടിച്ചുപറിച്ച മാലകൾ അമ്മയുടേതാണെന്ന് പറഞ്ഞ് പ്രകാശ് ഒരു കൂട്ടുകാരന് കൈമാറുകയും തുടർന്ന് അയാൾ വഴി ഒരു ലക്ഷം രൂപ ഒപ്പിച്ച ശേഷം കോളേജിലെ ഫീസ് അടയ്ക്കുകയായിരുന്നു.' - അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.