• HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനഞ്ചുകാരിക്ക് ഗർഭച്ഛിദ്രം നടത്തി ഭ്രൂണം മാലിന്യക്കൂമ്പാരത്തിൽ വലിച്ചെറിഞ്ഞു; ഗുജറാത്തിൽ ഡോക്ടറും കാമുകനും അറസ്റ്റിൽ

പതിനഞ്ചുകാരിക്ക് ഗർഭച്ഛിദ്രം നടത്തി ഭ്രൂണം മാലിന്യക്കൂമ്പാരത്തിൽ വലിച്ചെറിഞ്ഞു; ഗുജറാത്തിൽ ഡോക്ടറും കാമുകനും അറസ്റ്റിൽ

ജൂലൈ 6ന്, കാമുകനൊപ്പം എത്തിയ കൌമാരക്കാരിയായ പെൺകുട്ടിയ്ക്ക് ഗർഭച്ഛിദ്രം നടത്തുകയും ഭ്രൂണം വീട്ടിലേക്കു മടങ്ങുംവഴി മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു.

News18 Malayalam

News18 Malayalam

  • Share this:
അഹമ്മദാബാദ്: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭച്ഛിദ്രം നടത്തുകയും ചെയ്ത കേസിൽ അഹമ്മദാബാദ് പോലീസ് 19 കാരനായ യുവാവിനെയും 59 കാരനായ ഡോക്ടറെയും അറസ്റ്റ് ചെയ്തു. അഞ്ചുമാസം ഗർഭിണിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഗർഭച്ഛിദ്രം നടത്തുകയും പിന്നീട് ഭ്രൂണം നഗരത്തിലെ മാലിന്യ സ്ഥലത്ത് വലിച്ചെറിയുകയും ചെയ്തത് ഡോക്ടറായ ചേതൻ ഷാ ആണെന്ന് പൊലീസ് കണ്ടെത്തി.

മണിനഗർ സ്വദേശിയായ ഷാ കഴിഞ്ഞ 29 വർഷമായി നഗരത്തിലെ വാത്വ ജിഐഡിസി പ്രദേശത്ത് ‘കെവൽ മെഡി കെയർ സെന്റർ’ എന്ന പേരിൽ ആശുപത്രി നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജൂലൈ 6ന്, കൌമാരക്കാരിയായ പെൺകുട്ടിയ്ക്ക് ഗർഭച്ഛിദ്രം നടത്തുകയും ഭ്രൂണം ഉപേക്ഷിക്കുകയുമായിരുന്നു. മണിനഗറിലെ അവ്കർ ഹാളിന് സമീപം രഹസ്യമായി മാലിന്യക്കൂമ്പാരത്തിലേക്കാണ് ഭ്രൂണം വലിച്ചെറിഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭം അലസിപ്പിച്ചതിന് 15,000 രൂപയാണ് ഇയാൾ ഫീസായി ഈടാക്കിയതെന്നും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഈ സംഭവത്തിൽ59കാരനായ ഡോ. ചേതൻ ഷായെയും പെൺകട്ടിയുടെ പത്തൊമ്പതുകാരനായ കാമുകനെയും പൊലീസ് അറസ്റ്റുചെയ്തു. മാലിന്യക്കൂമ്പാരത്തിൽ ഭ്രൂണം വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡോക്ടറെ പിടികൂടിയത്. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചശേഷം പൊലീസ് ഡോക്ടറെ അറസ്റ്റുചെയ്തു. ഐപിസി സെക്ഷൻ 318 (ഒരു കുട്ടിയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടുകയോ അവരുടെ ജനനം മറച്ചുവെക്കാനായി മനപൂർവ്വം സംസ്കരിക്കുകയോ ചെയ്യുക) പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TRENDING:നിക്കറിന് ഇറക്കം തീരെ കുറഞ്ഞു; തയ്യൽക്കാരനെതിരെ പൊലീസിൽ പരാതി[NEWS]വടികൊണ്ട് കുത്തി; ദേഹത്തേക്ക് പെയിന്റൊഴിച്ചു; കുരങ്ങിന് നേരെ കൊടുംക്രൂരത[NEWS]സ്വർണക്കടത്ത്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ ഈ ആഴ്ച കൊച്ചിയിലെത്തിക്കും[NEWS]
പ്രതിയെ ഡോക്ടറെ അറസ്റ്റ് ചെയ്തതോടെയാണ് ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ കാമുകൻ സുനിൽ സർഗാരയെ (19) പൊലീസ് അറസ്റ്റുചെയ്തത്. ബലാത്സംഗത്തിനും പോക്സോ നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകളും ചേർത്താണ് സർഗരയ്‌ക്കെതിരെ കേസെടുത്തത്.
Published by:Anuraj GR
First published: