നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മൊബൈൽ ഗെയിം കളിക്കാൻ പണം നൽകിയില്ല; സഹോദരനെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

  മൊബൈൽ ഗെയിം കളിക്കാൻ പണം നൽകിയില്ല; സഹോദരനെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

  സഹോദരനെ കൊന്ന ശേഷം യുവാവ് വിഷം കഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊൽക്കത്ത: മൊബൈൽ ഗെയിം കളിക്കാൻ പണം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സഹോദരനെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാവിലെ പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ സുൽത്താൻപൂർ ഗ്രാമത്തിലാണ് സംഭവം. മൊബൈൽ ഗെയിമുകൾ കളിക്കാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ചന്ദ്രകാന്ത മൊണ്ടാൽ സഹോദരൻ സൂര്യകാന്തയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ അവരുടെ അമ്മയ്ക്കും പരിക്കേറ്റു.

   സഹോദരനെ കൊന്ന ശേഷം ചന്ദ്രകാന്ത വിഷം കഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ചന്ത്രകാന്ത മരിക്കുകയായിരുന്നു. ചന്ദ്രകാന്ത ഒരു ഓൺലൈൻ കോംബാറ്റ് മൊബൈൽ ഗെയിമിന് അടിമയാണെന്ന് ബന്ധുക്കൾ പറഞ്ഞു.

   അടുത്തിടെയായി മൊബൈൽ ഗെയിമിന് അടിമയായി മാറിയ ചന്ദ്രകാന്ത, ഇടയ്ക്ക് വീട്ടുകാരെ ആക്രമിക്കുന്നത് പതിവായിരുന്നു. ഇതേത്തുടർന്ന് മൂത്ത സഹോദരനായ സൂര്യകാന്തയെ തന്റെ സഹോദരനെ ഭയന്ന് കഴിഞ്ഞയാഴ്ച ബന്ധു വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു. ഓൺലൈൻ വീഡിയോ ഗെയിമുകൾ കളിക്കാൻ ചന്ദ്രകാന്ത വീട്ടുകാരിൽനിന്ന് പണം ആവശ്യപ്പെടുകയും, അതേചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്യുന്നത് നിത്യസംഭവമാണെന്ന് അയൽക്കാർ പറയുന്നു.

   Also Read- ലുക്കിൽ അല്ല, പേഴ്സണാലിറ്റിയിൽ ആണ് കാര്യം; മഹാമാരി കാലത്ത് ഇന്ത്യയിലെ അവിവാഹിതരുടെ ചിന്തകൾ

   കൊൽക്കത്തയിലെ ബന്ധുവീട്ടിലേക്ക് മാറിയ സൂര്യകാന്ത കഴിഞ്ഞ ദിവസമാണ് സുൽത്താൻപൂർ ഗ്രാമത്തിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ശനിയാഴ്ച രാത്രി മൊബൈൽ ഗെയിം കളിക്കാനായി പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ചന്ദ്രകാന്ത സൂര്യകാന്തയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. കലഹത്തിനിടെ ഇയാൾ അമ്മയെ അടിക്കുകയും ചെയ്തു.

   Also Read- ഏറ്റവും പഴക്കമേറിയ വിസ്ക്കിയ്ക്ക് ഒരു കോടി രൂപ; ലേലത്തിൽ പോയത് 250 വർഷം പഴക്കമുള്ള മദ്യം

   തുടർന്ന് ചന്ദ്രകണ്ഠ അവിടെ നിന്ന് ഓടിപ്പോയി വിഷം കഴിച്ചു. അടുത്തുള്ള വയലിൽ ഒരു കുപ്പി വിഷവും സൈക്കിളുമായി അബോധാവസ്ഥയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഭഗവാൻപൂർ ഗ്രാമീണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തംലൂക്ക് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ ചന്ദ്രകാന്ത മരണപ്പെടുകയായിരുന്നു.

   Also Read- ചോക്ലേറ്റിൽ ഗോമാംസമോ? ഇന്ത്യയിലെ ഉൽപന്നങ്ങൾ 100% വെജിറ്റേറിയനെന്ന് കാഡ്ബറീസ്

   മൊണ്ടലിന്റെ വീട്ടിൽ നിന്ന് നിലവിളി കേട്ടതായി അയൽക്കാർ പറഞ്ഞു. സൂര്യകാന്ത സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോൾ ഗുരുതരമായി പരിക്കേറ്റ അമ്മയ്ക്ക് 12 തുന്നലുകൾ വേണ്ടിവന്നു. അമ്മ ഇപ്പോഴും അബോധാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അമ്മയുടെ ബോധം വരുമ്പോൾ മൊഴിയെടുക്കാനായി കാത്തിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥർ.

   ചന്ദ്രകാന്തയുടെ പെരുമാറ്റത്തെക്കുറിച്ച് എല്ലാ ഗ്രാമവാസികൾക്കും അറിയാമെന്നും എന്നാൽ അദ്ദേഹം സഹോദരനെ കൊലപ്പെടുത്തുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് പ്രാദേശിക പഞ്ചായത്ത് അംഗമായ രഞ്ജൻ മൊണ്ടാൽ പറഞ്ഞു.
   Published by:Anuraj GR
   First published:
   )}