• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape Case | പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സഹായം ലഭിച്ച 5 ലക്ഷം രൂപ തട്ടിയെടുത്തു; പിതാവ് അറസ്റ്റില്‍

Rape Case | പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സഹായം ലഭിച്ച 5 ലക്ഷം രൂപ തട്ടിയെടുത്തു; പിതാവ് അറസ്റ്റില്‍

ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യയെ സമീപിച്ച് അഞ്ചു ലക്ഷം രൂപ അക്കൗണ്ടിലേക്ക് മാറ്റി നല്‍കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    മൈസൂര്‍: പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചതന് പിന്നാലെ സര്‍ക്കാര്‍ സഹായം ലഭിച്ച അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പിതാവ് അറസ്റ്റില്‍. മൈസൂര്‍ ജില്ലയിലെ ഹുന്‍സൂരിലാണ് സംഭവം. പീഡന കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തട്ടിയെടുക്കുകയായിരുന്നു.

    2019ലാണ് പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. 2020ല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഈ പണം പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു.

    ഇതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യയെ സമീപിച്ച് അഞ്ചു ലക്ഷം രൂപ അക്കൗണ്ടിലേക്ക് മാറ്റി നല്‍കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ തട്ടിപ്പ് മനസ്സിലായി. ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ ഹുന്‍സൂര്‍ പൊലീസ് പൊലീസ് അറസ്റ്റ് ചെയ്തു.

    Also Read-Ambalamukku Murder | രാജേന്ദ്രൻ കൊടും ക്രിമിനൽ; തമിഴ്‌നാട്ടിൽ നാല് കൊലപാതക കേസുകളിൽ പ്രതി

    Kuthiravattam Hospital | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

    കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ(Kuthiravattam Mental Health Centre) അന്തേവാസിയായ യുവതിയുടെ മരണം കൊലപാതകമെന്ന്(Murder) പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്(Postmortem Report). കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. അടിപിടിയുണ്ടായെന്ന് പറയുന്ന സെല്ലിലെ മറ്റുള്ളവരെയും ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് എസിപി കെ സുദര്‍ശനന്‍ പറഞ്ഞു.

    അന്തേവാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായ ബുധനാഴ്ച വൈകിട്ടുതന്നെ മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാത്രിയാണ് മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ട്(30) അന്തേവാസിയുമായി കിടക്കുന്ന കട്ടിലുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. എന്നാല്‍ ഇവരെ  ഉടന്‍ തന്നെ വേറെ സെല്ലിലേക്ക് മാറ്റിയെന്ന് സൂപ്രണ്ട് പറയുന്നു.

    വ്യാഴാഴ്ച പുലര്‍ച്ചെ ഡോക്ടര്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പിന്നില്‍ അടികിട്ടിയതിനെ തുടര്‍ന്നുണ്ടായ വലിയ മുഴയുണ്ടായിരുന്നു. ചെവിയിലൂടെയും മൂക്കിലൂടെയും ചോര വന്നരീതിയിലായിരുന്നു ഇവരെ കണ്ടെത്തിയത്. കൈയില്‍ സ്ത്രീയുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള മുടി കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

    Also Read-Ambalamukku Murder | ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേനയെത്തി; കഴുത്തറത്ത ശേഷം വിനീത പിടഞ്ഞുവീഴുന്നത് നോക്കിയിരുന്നു

    അടിയുണ്ടാക്കിയ പത്തൊമ്പതുവയസ്സുകാരിയുടെ മൂക്കില്‍നിന്ന് ചോര വന്നപ്പോള്‍ ഡോക്ടറെത്തി അവരെമാത്രമാണ് പരിശോധിച്ചിരുന്നത്. ജിയറാം ജിലോട്ടിനെ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ജനുവരി 28-നാണ് ജിയറാം കുതിരവട്ടത്ത് എത്തുന്നത്.

    Also Read-Cannabis Case | കഞ്ചാവ് കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സ്ത്രീ വീണ്ടും കഞ്ചാവുമായി പിടിയിൽ
    19 കാരിയാണ് കേസിലെ പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിയുടെ അറസ്റ്റ് ശനിയാഴ്ച ഉണ്ടായേക്കുമെന്ന് മെഡിക്കല്‍ കോളേജ് എ.സി.പി കെ.സുദര്‍ശനന്‍ പറഞ്ഞു.
    Published by:Jayesh Krishnan
    First published: