'മലയാളസിനിമക്കാരിൽ ആർക്കെങ്കിലും അത്തരം കളിപ്പാവകൾ സമ്മാനമായി കിട്ടിയിട്ടുണ്ടോ?' ബിനീഷിന്റെ അറസ്റ്റിനേത്തുടർന്ന് അന്വേഷണം
'മലയാളസിനിമക്കാരിൽ ആർക്കെങ്കിലും അത്തരം കളിപ്പാവകൾ സമ്മാനമായി കിട്ടിയിട്ടുണ്ടോ?' ബിനീഷിന്റെ അറസ്റ്റിനേത്തുടർന്ന് അന്വേഷണം
കളിപ്പാവകൾ ഉൾപ്പെടെയുള്ള സമ്മാനപ്പൊതികളിലൂടെയാണ് കന്നഡ സിനിമാ രംഗത്തുള്ളവർക്ക് സംഘം ലഹരിയെത്തിച്ചിരുന്നത്. സമാന രീതിയിൽ മലയാള സിനിമാ രംഗത്ത് ലഹരി സംഘത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിവരം.
കൊച്ചി: ബെംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ അന്വേഷണം സിനിമാ രംഗത്തേക്കും നീളുന്നു. കളിപ്പാവകൾ ഉൾപ്പെടെയുള്ള സമ്മാനപ്പൊതികളിലൂടെയാണ് കന്നഡ സിനിമാ രംഗത്തുള്ളവർക്ക് സംഘം ലഹരിയെത്തിച്ചിരുന്നത്. സമാന രീതിയിൽ മലയാള സിനിമാ രംഗത്ത് ലഹരി സംഘത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിവരം. ലോക്ക്ഡൗൺ കാലത്താണ് അനൂപ് മുഹമ്മദിന്റെ നേതൃത്വത്തിൽ സിനിമാ മേഖലയിലേക്ക് കൂടുതൽ ലഹരി ഒഴുകിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് മലയാള സിനിമാ മേഖലയിലും ഇടപാടുകാരുള്ളതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണം ഇവിടേക്ക് വ്യാപിപ്പിക്കുന്നത്. മലയാള സിനിമാരംഗത്ത് നേരത്തെയുണ്ടായ ലഹരിമരുന്ന് കേസുകൾ നർകോട്ടിക്സ് ബ്യൂറോ വീണ്ടും പരിശോധിക്കുന്നുണ്ടെന്നാണ് സൂചന. ഇവരിലാർക്കെങ്കിലും അനൂപുമായി ബന്ധമുണ്ടായിരുന്നോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. സ്വർണക്കടത്തിൽ ഉൾപ്പെട്ട ചിലർക്ക് ബെംഗളൂരു ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം.
അനൂപ് മുഹമ്മദ് മുൻപ് കൊച്ചിയിലെ കേസിൽ കൊച്ചി ഷാഡോ പൊലീസിന്റെ കൈയിൽ നിന്ന് വഴുതിപ്പോയത് തലനാരിഴയ്ക്കായിരുന്നു. നഗരത്തിലെ പ്രമുഖ ഹോട്ടലിലെ നിശാവിരുന്നിൽ ലഹരിമരുന്ന് വിതരണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഷാഡോ ടീം പരിശോധനയ്ക്കെത്തിയത്. ഇവിടെ അനൂപുമുണ്ടായിരുന്നു. എന്നാൽ പാർട്ടിക്കിടെ സംഘർഷമുണ്ടായതോടെ പരിശോധന പാളി. സെൻട്രൽ പൊലീസ് സ്ഥലത്തെത്തി എല്ലാവരെയും കസ്റ്റഡിയിലെടുത്തു. ഉന്നത രാഷ്ട്രീയ നേതാവിന്റെ മകൻ ഇടപെട്ടതോടെ അന്ന് അനൂപ് മുഹമ്മദിനെ വിട്ടയച്ചു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കൊച്ചിയിൽ നടന്ന നിശാപാർട്ടികളിൽ അനൂപിന്റെ സാന്നിധ്യമുണ്ടെന്നാണ് വിവരം. ചില സിനിമാ താരങ്ങളുടെ സാന്നിധ്യവും ഇവിടെയുണ്ടാകാറുണ്ട്. വിലകൂടിയ ലഹരിമരുന്നുകളാണ് നിശാപാർട്ടികളിൽ പ്രധാനമായും ഉപയോഗിക്കുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.