• HOME
  • »
  • NEWS
  • »
  • crime
  • »
  • Shocking| അശ്ലീല വീഡിയോ കണ്ടശേഷം ആറ് സ്കൂൾ കുട്ടികൾ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു

Shocking| അശ്ലീല വീഡിയോ കണ്ടശേഷം ആറ് സ്കൂൾ കുട്ടികൾ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു

ബിഹാറിലെ ഷേഖ്പുരയിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം. ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ പ്രായപൂർത്തിയാകാത്ത ആറ് വിദ്യാർത്ഥികൾ ചേർന്നാണ് രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തത്. മൊബൈലിൽ അശ്ലീല വീഡിയോകൾ കണ്ടതിന് ശേഷമായിരുന്നു പീഡനം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
വിനീത മണ്ഡൽ

ഷേഖ്പുര (ബിഹാർ): കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്‌കൂളുകൾ ഏറെക്കുറെ അടച്ചിട്ടിരിക്കുകയാണ്. പഠനം തുടരാൻ വേണ്ടി ഓൺലൈൻ ക്ലാസുകളെയായിരുന്നു എല്ലാവരും ആശ്രയിച്ചത്. ഓൺലൈൻ ക്ലാസുകൾ വ്യാപകമായതോടെ സ്വാഭാവികമായും കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗവും കൂടി. പകർച്ചവ്യാധിയുടെ കാലത്ത് അവരുടെ പഠനത്തിന് ഇത് അവരെ സഹായിച്ചിട്ടുണ്ടാകാം, എന്നാൽ 'കൗമാരക്കാരുടെ കൈവശം യാതൊരു നിയന്ത്രണവുമില്ലാതെ മൊബൈൽ ഫോൺ ലഭ്യമായതിന്റെ പാർശ്വഫലങ്ങൾ' ഇപ്പോൾ വളരെ വൃത്തികെട്ട രീതിയിൽ പുറത്തുവരികയാണ്.  മുതിർന്നവർക്ക് മാത്രമുള്ള അശ്ലീല വീഡിയോ ലിങ്കുകളും വെബ്‌സൈറ്റുകളും എളുപ്പത്തിൽ കുട്ടികൾക്കും ലഭ്യമാകുന്നു. ഇത് ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നു.

ഞെട്ടിക്കുന്ന സംഭവം

ബിഹാറിലെ ഷേഖ്പുര ജില്ലയിൽ നിന്നാണ് ഇത്തരമൊരു ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത 6 ആൺകുട്ടികൾ ചേർന്ന് 2 പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് റിപ്പോർട്ട്. ഈ സംഭവത്തിന്റെ ഏറ്റവും ഞെട്ടിപ്പിക്കുന്ന വശം, മൊബൈലിൽ ലൈംഗികച്ചുവയുള്ള വീഡിയോകൾ കണ്ടശേഷമാണ് ഇവർ ഈ കുറ്റകൃത്യം ചെയ്തത്. ഈ സംഭവം ബന്ധുക്കളെയും പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.

രണ്ടുകുട്ടികൾ പിടിയിൽ

ബാർബിഗ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും രണ്ട് കുട്ടികളെ പോലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്. മൊബൈലിൽ അശ്ലീല വീഡിയോ കണ്ടാണ് പെൺകുട്ടികളെ ബലാത്സംഗം ചെയ്തതെന്ന് ആൺകുട്ടികൾ പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ സ്‌കൂളിലെ ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർഥിനികളാണ് കൂട്ടബലാത്സംഗത്തിനിരയായത്. മൂന്ന് പ്രതികൾ ആറാം ക്ലാസ് വിദ്യാർത്ഥികളാണ്. ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്നവരാണ് മറ്റുള്ളവർ.

കുറ്റം സമ്മതിച്ചു

പ്രതികളും ഇരയായ പെൺകുട്ടികളും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികളിലൊരാൾ പെൺകുട്ടിയുടെ അയൽവാസിയാണെന്നാണ് വിവരം. ഇരയായ പെൺകുട്ടിയുടെ വീട്ടുകാർ രണ്ട് ആൺകുട്ടികളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അന്വേഷണത്തിൽ, മൊബൈലിൽ അശ്ലീല വീഡിയോകൾ കണ്ടതായും പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തതായും ആൺകുട്ടികൾ സമ്മതിച്ചു. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കും.

പീഡനം പെൺകുട്ടികൾ പച്ചക്കറി വിളവെടുക്കാൻ പോയസമയം

തിങ്കളാഴ്ച വൈകുന്നേരം പെൺകുട്ടികൾ പച്ചക്കറി വിളവെടുക്കാൻ പാടത്ത് പോയ സമയത്താണ് സംഭവമെന്ന് ബാർബിഗ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ജയശങ്കർ മിശ്ര പറഞ്ഞു. പെൺകുട്ടികൾ കരയാൻ തുടങ്ങിയപ്പോൾ ആൺകുട്ടികൾ കുറച്ച് പണം അവർക്ക് നൽകുകയും സംഭവം ആരെയും അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മകൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവൾ കരയുകയായിരുന്നെന്ന് പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ മുത്തശ്ശി പറഞ്ഞു. ചോദിച്ചപ്പോൾ നടന്ന സംഭവം മുഴുവൻ പറഞ്ഞു. ഇരകളെ വൈദ്യപരിശോധനയ്ക്കായി ഷേഖ്പുരയിലേക്ക് അയച്ചിട്ടുണ്ടെന്നും അറസ്റ്റിലായ രണ്ട് ആൺകുട്ടികളെയും കോടതിയിൽ ഹാജരാക്കുമെന്നും ജയശങ്കർ മിശ്ര പറഞ്ഞു.

സമാന സംഭവം ഛത്തീസ്ഗഡിലും

പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ മൊബൈലിൽ ചില അശ്ലീല വീഡിയോകൾ കാണുകയും തുടർന്ന് അവർ 8 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവം ഛത്തീസ്ഗഡിലെ അംബികാപൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ആൺകുട്ടികൾ 6 മുതൽ 13 വയസ്സ് വരെ പ്രായമുള്ളവരാണ്. ഓൺലൈൻ പഠനത്തിന് സഹായിക്കുന്നതിനായി ബന്ധുക്കൾ ആൺകുട്ടികൾക്ക് മൊബൈൽ ഫോൺ കുട്ടികൾ ദുരുപയോഗം ചെയ്യുകയായിരുന്നു.
Published by:Rajesh V
First published: