• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് വീണ്ടും മയക്കുമരുന്നു വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടിടത്ത് നിന്ന് നാല് പേർ പിടിയിൽ

കോഴിക്കോട് വീണ്ടും മയക്കുമരുന്നു വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടിടത്ത് നിന്ന് നാല് പേർ പിടിയിൽ

ലിങ്ക് റോഡിന് സമീപത്തു നിന്നും ബാലുശ്ശേരിയിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്.

  • Last Updated :
  • Share this:
    കോഴിക്കോട്: രണ്ട് വ്യത്യസ്ത മയക്കുമരുന്ന് കേസുകളിലായി കോഴിക്കോട് നാല് പേർ പിടിയിലായി. കോഴിക്കോട് പുതിയ പാലം സ്വദേശി അർജുൻ രാധാകൃഷ്ണനെ റെയിൽവേ ലിങ്ക് റോഡിന് സമീപത്തു വെച്ചാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും ഒൻപത് ഗ്രാം എം ഡി എം എ യും പിടികൂടിയിട്ടുണ്ട്.

    ബാലുശ്ശേരിയിൽ നിന്നാണ് രണ്ടാമത്തെ സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്നും എം ഡി എം എ യും ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി. ഇവിടെ നിന്ന് മയക്കു മരുന്നുമായി മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. നന്മണ്ട സ്വദേശി അനന്തു കെ ബി, കണ്ണങ്കര സ്വദേശി ജാഫർ, അമ്പായത്തോട് സ്വദേശി മിർഷാദ് എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

    ഇന്നലെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് 170 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായിരുന്നു. തിരുവനന്തപുരം സ്വദേശികളായ കിരൺ, ശരത് എന്നിവരെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സാണ് പിടികൂടിയത്. പത്ത് ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്.

    also read : ഡ്രൈഡേയില്‍ MDMA വില്‍പ്പന; ഗ്രാമിന് 3000 വരെ വില; യുവാവ് അറസ്റ്റില്‍

    കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി മുന്നേ കണ്ടെത്തിയിരുന്നു.

    ബെവ്കോ അവധി ദിവസങ്ങളില്‍ വ്യാപകമായി എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് കോഴിക്കോട് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഡ്രൈഡേ ദിനങ്ങളില്‍ ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംസ്ക്വാഡും ടൗൺ പോലീസുംചേർന്നാണ് ഇയാളെ പിടികൂടിയത്.
    Published by:Amal Surendran
    First published: