• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അട്ടപ്പാടി അഗളിയില്‍ കാണാതായ ആദിവാസി പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി

news18india
Updated: May 25, 2018, 10:41 AM IST
അട്ടപ്പാടി അഗളിയില്‍ കാണാതായ ആദിവാസി പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി
news18india
Updated: May 25, 2018, 10:41 AM IST
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കേരളത്തിൽ വീണ്ടും പീഡനം. അഗളി ആനക്കട്ടിക്ക് സമീപം താമസിക്കുന്ന 12 വയസുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതി ഉള്‍പ്പെടെ 12 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ 19നാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. വീടിനു സമീപത്തെ യുവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് പോകാനാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടി വീട്ടിൽ നിന്ന് പോയിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സഹായത്തോടെ പൊലീസില്‍ പരാതി നൽകുകയായിരുന്നു.

ഷോളയൂര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എ എസ് പിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഒരു യുവതി ഉള്‍പ്പെടെ 12 പേരെ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതി ഒളിവിലാണ്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷയും തങ്ങള്‍ക്ക് നീതിലഭിക്കണമെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ പരിസരവാസികൾ നാലുദിവസത്തോളം പെണ്‍കുട്ടിയെ അട്ടപ്പാടിയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പിടിയിലായവര്‍ പൊലീസിനോട് സമ്മതിച്ചു. അറസ്റ്റിലായ യുവതി ഉള്‍പ്പെടെയുള്ള 12 പേരും പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ളവരാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
First published: May 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍