ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് കോടതി നിർദേശപ്രകാരം എം ജിഷ മോളെ മാറ്റിയത്. കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞിരുന്നു.
Also read-കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ; ബാങ്കിലെത്തിയത് 500 രൂപയുടെ ഏഴു കള്ളനോട്ടുകൾ
ഇതിനെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് മാനസികാരോഗ്യ പരിശോധനയ്ക്ക് മാറ്റിയത്. റിമാൻഡ് ചെയ്ത് മാവേലിക്കര ജയിലിൽ പാർപ്പിച്ചിരുന്ന ജിഷയെ ഇന്നലെ രാത്രിയിൽ ആണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ജിഷയെ ഏതാനും ദിവസം മാനസികാരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കും. തുടർന്ന് ഡോക്ടർമാരുടെ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കും.
Also read-ആലപ്പുഴയില്‍ കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസറെ സസ്പെൻഡ് ചെയ്തു
ഇതിനു ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുക. ചോദ്യം ചെയ്യലിൽ കള്ളനോട്ടിന്റെ ഉറവിടം വെളിപ്പെടുത്താൻ ജിഷ തയാറായില്ല. പരസ്പര വിരുദ്ധമായാണ് പൊലീസിനോട് സംസാരിച്ചത്. കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമം എന്നാണ് പൊലീസ് വിശദീകരണം. കഴിഞ്ഞ ദിവസമാണ് എടത്വ കൃഷി ഓഫീസർ ജിഷമോളെ കള്ളനോട്ട് കേസിൽ അറസ്റ്റ് ചെയ്തത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.