• HOME
  • »
  • NEWS
  • »
  • crime
  • »
  • യുവതിയ്ക്ക് മുന്നിൽ നഗ്നതാപ്രദർശനം;ഭാര്യ ഗർഭിണിയായതു കൊണ്ടാണെന്ന് വിശദീകരണം

യുവതിയ്ക്ക് മുന്നിൽ നഗ്നതാപ്രദർശനം;ഭാര്യ ഗർഭിണിയായതു കൊണ്ടാണെന്ന് വിശദീകരണം

കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ലൈംഗിക പീഡനത്തിന് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    അഹമ്മദാബാദ്: സ്ത്രീകളുടെ നേരെയുള്ള പരാക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ചെറിയ പെൺകുട്ടികളുടെയും വിദ്യാർത്ഥിനികളുടെയും അവസ്ഥ വ്യത്യസ്തമല്ല. അത്തരത്തിലൊരു സംഭവമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 21 വയസുള്ള നിയമവിദ്യാർത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്.

    സ്കൂട്ടറിലെത്തിയ 24 വയസ് പ്രായമുള്ള യുവാവ് തന്റെ സ്വകാര്യഭാഗങ്ങൾ വിദ്യാർത്ഥിനിക്ക് മുമ്പിൽ പ്രദർശിപ്പിക്കുകയായിരുന്നു. അഹമ്മദാബാദിന് അടുത്തുള്ള നവ് രംഗ്പുര മേഖലയിൽ വെച്ചാണ് വഴി ചോദിക്കാനെന്ന വ്യാജേന എത്തിയ യുവാവ് വിദ്യാർത്ഥിനിക്ക് മുമ്പാകെ നഗ്നതാ പ്രദർശനം നടത്തിയത്.

    ഉസ്മാൻപുര മേഖലയിലെ താമസക്കാരനായ ചിരാഗ് ഭാടിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജനുവരി 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നവ് രംഗ് പുര മേഖലയിൽ എത്തിയ യുവാവ് വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാർത്ഥിനിയുടെ സമീപത്ത് എത്തുകയായിരുന്നു. സ്കൂട്ടറിൽ ആയിരുന്നു ഇയാൾ എത്തിയത്. നവ് രംഗ് പുരയിലെ സാംവേദ് ആശുപത്രിക്ക് സമീപം വച്ച് വിദ്യാർത്ഥിനിക്ക് അടുത്ത് ഇയാൾ സ്കൂട്ടർ നിർത്തുകയായിരുന്നു.
    You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS]
    തുടർന്ന് ഇയാൾ വിദ്യാർത്ഥിനിയോട് വഴി ചോദിച്ചു. വിദ്യാർത്ഥിനി ഇയാൾക്ക് വഴി പറഞ്ഞു കൊടുക്കുകയും ചെയ്തു. എന്നാൽ, ഈ സമയത്ത് പാന്റിന്റെ സിബ് അഴിച്ച യുവാവ് വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ശരീരത്തെക്കുറിച്ച് മോശമായി പറയുകയും ചെയ്തു. ഇതിനെ തുടർന്ന് പെൺകുട്ടി സഹായത്തിനായി നിലവിളിച്ചു. ഈ സമയത്ത് യുവാവ് സ്കൂട്ടറിൽ അവിടെ നിന്ന് രക്ഷപ്പെട്ടു.

    തുടർന്ന് പ്രതിയെ തിരിച്ചറിയാൻ പൊലീസ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു

    സംഭവത്തിനെ തുടർന്ന് വിദ്യാർത്ഥിനി വനിത പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പ്രതിക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. നവ് രംഗ്പുര പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ആണ് സംഭവം നടന്നത് എന്നതിനാൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ നവ് രംഗ്പുര പൊലീസിനോട് ആവശ്യപ്പെട്ടു. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ നവ് രംഗ്പുര പൊലീസ് തിരിച്ചറിയുകയും ഉസ്മാൻപുര മേഖലയിലെ ഇയാളുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

    പൊലീസിന്റെ ചോദ്യം ചെയ്യലിൽ തന്റെ ഭാര്യ ഗർഭിണിയായതാണ് ഇങ്ങനെ ഒരു നാണംകെട്ട കാര്യം ചെയ്യാൻ കാരണമെന്ന് പ്രതി വ്യക്തമാക്കി. തന്റെ ഭാര്യ ഗർഭിണി ആയതിനാൽ കഴിഞ്ഞ മൂന്നു മാസമായി തനിക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭാടി പറഞ്ഞു. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു കാര്യം താൻ ചെയ്തതെന്നും പ്രതിയായ യുവാവ് പറഞ്ഞതായി നവ് രംഗ്പുര പൊലീസ് വ്യക്തമാക്കി.

    കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ലൈംഗിക പീഡനത്തിന് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ബംഗളൂരുവിലും സമാനമായ സംഭവം ഉണ്ടായി. സംഭവത്തിൽ യുവതിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു.
    Published by:Joys Joy
    First published: