• HOME
  • »
  • NEWS
  • »
  • crime
  • »
  • Breaking | പ്രമുഖരെ വധിക്കാൻ ലക്ഷ്യമിട്ടു; NIA റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തു; മൂന്നു മലയാളികൾ അറസ്റ്റിൽ

Breaking | പ്രമുഖരെ വധിക്കാൻ ലക്ഷ്യമിട്ടു; NIA റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തു; മൂന്നു മലയാളികൾ അറസ്റ്റിൽ

കേരളത്തിലെയും കർണാടകയിലെയും ചില പ്രമുഖ വ്യക്തികളെ കൊലപ്പെടുത്താൻ സംഘം ലക്ഷ്യമിട്ടിരുന്നത് സംബന്ധിച്ച വിവരവും എൻ ഐ എയ്ക്കു ലഭിച്ചു

NIA

NIA

  • Share this:
    കൊച്ചി; ഐസിസ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് മൂന്നു സംസ്ഥാനങ്ങളിലായി ഇന്ന് എൻ ഐ എ നടത്തിയ റെയ്ഡിൽ മൂന്നു മലയാളികൾ അറസ്റ്റിലായി. മുഹമ്മദ് അമീൻ, മുഷാബ് അൻവർ, ഡോ. റഹീസ് റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ഐസിസിലേക്ക് ആളെ റിക്രൂട്ട് ചെയ്യൽ, വിവധ സ്ഥലങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ തുടങ്ങിയവയുടെ രേഖകൾ റെയ്ഡിൽ എൻ ഐ എ സംഘത്തിന് ലഭിച്ചു

    ഐസിസി റിക്രൂട്ട്മെന്‌റിന് നേതൃത്വം നൽകിയിരുന്നവർ ടെലിഗ്രാം, ഗ്രൂപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ഉപയോഗിച്ചാണ് ഇവർ സന്ദേശങ്ങൾ കൈമാറിയിരുന്നതെന്ന് എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് ആമീന്റെ നേതൃത്വത്തിൽ തീവ്രവാദ സംഘം അബു യാഹ്യയുടെ നിരോധിത തീവ്രവാദ സംഘടനയുമായി ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. കേരളത്തിലെയും കർണാടകയിലെയും ചില വ്യക്തികളെ കൊലപ്പെടുത്താൻ സംഘം ലക്ഷ്യമിട്ടിരുന്നത് സംബന്ധിച്ച വിവരവും എൻ ഐ എ റെയ്ഡിൽ ലഭിച്ചിട്ടുണ്ട്.

    Also Read- സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്

    2020 മാർച്ചിൽ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഉടൻ തന്നെ മുഹമ്മദ് ആമീൻ ജമ്മു കശ്മീരിലേക്ക് പോയിരുന്നു. ഐസിസിനോട് കൂറ് പുലർത്തുന്ന ജമ്മു കശ്മീർ പ്രവർത്തകരുമായി ബന്ധം സ്ഥാപിക്കുന്നതിനായി കഴിഞ്ഞ രണ്ട് മാസമായി ഡൽഹിയിൽ ഇയാൾ തമ്പടിച്ചിരുന്നു. ലാപ്ടോപ്പുകൾ, മൊബൈലുകൾ, ഹാർഡ് ഡിസ്ക് ഡ്രൈവുകൾ, പെൻ ഡ്രൈവുകൾ, വിവിധ സേവന ദാതാക്കളുടെ ഒന്നിലധികം സിം കാർഡുകൾ, കുറ്റകരമായ രേഖകൾ എന്നിവ ഉൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. റെയ്ഡിൽ കണ്ടെടുത്ത എക്സിബിറ്റുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ഫോറൻസിക് പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്യുമെന്ന് എൻ ഐ എ അറിയിച്ചു.

    ഇസ്ലാമിക് സ്റ്റേറ്റ്സ് കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ)യുടെ റെയ്ഡ് ഇന്നു രാവിലെ മുതലാണ് തുടങ്ങിയത്. മലപ്പുറം ചേളാരിയിൽ പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് എം ഹനീഫ ഹാജിയുടെ വീട്ടിൽ എൻ ഐ എ-എ ടി എസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. കണ്ണൂർ താണെയിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലും പരിശോധന നടത്തി. എൻഐഎ കൊച്ചി യൂണിറ്റാണ് ഇവിടെ പരിശോധന നടത്തിയത്.

    കേരളത്തിനൊപ്പം ഡൽഹിയിൽ ജാഫ്രാദിലും, ബാംഗ്ലൂരിൽ രണ്ട് ഇടങ്ങളിലും പരിശോധന നടത്തി. ഐഎസ്ഐഎസ് റിക്രൂട്ട്മെന്റ് കേസുകളുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നതെന്നും ഏഴ് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നുമാണ് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി മുസ്ലിം യുവാക്കളെ സ്വാധീനിച്ച്‌ റിക്രൂട്ട് ചെയ്ത് ഓണ്‍ലൈന്‍ പരിശീലനം നല്‍കി പ്രാദേശികമായി ആക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ ലക്ഷ്യമിടുന്നതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 48 മണിക്കൂര്‍ മുന്‍പ് ഇതുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഏറെ നാളുകളായി ആറോ ഏഴോ പേര്‍ അടങ്ങുന്ന ഈ സംഘത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റെയ്ഡില്‍ അഞ്ചുപേര്‍ പിടിയിലായതായി ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
    Published by:Anuraj GR
    First published: