• HOME
  • »
  • NEWS
  • »
  • crime
  • »
  • നിയമവിധേയമല്ലാത്ത ഇരട്ടവിരൽ പരിശോധന നടത്തി; ബലാത്സംഗത്തിനിരയായ എയർഫോഴ്സ് ഉദ്യോഗസ്ഥയുടെ പരാതി

നിയമവിധേയമല്ലാത്ത ഇരട്ടവിരൽ പരിശോധന നടത്തി; ബലാത്സംഗത്തിനിരയായ എയർഫോഴ്സ് ഉദ്യോഗസ്ഥയുടെ പരാതി

പരാതി നൽകിയ തന്നെ ഇന്ത്യൻ എയർ ഫോഴ്സിലെ ഡോക്ടർമാർ നിയമവിധേയമല്ലാത്ത പരിശോധനക്ക് വിധേയമാക്കിയെന്നാണ് ഇവരുടെ പരാതി.

(Image: Air Force School Coimbatore website)

(Image: Air Force School Coimbatore website)

  • Share this:
    ചെന്നൈ: നിയമവിധേയമല്ലാത്ത ഇരട്ട വിരൽ പരിശോധനക്ക് തന്നെ വിധേയയാക്കിയെന്ന് ബലാത്സംഗത്തിന് ഇരയായ എയർഫോഴ്സ് ഉദ്യോഗസ്ഥ. ഉദ്യോഗസ്ഥയുടെ പീഡന പരാതിയെ തുടർന്ന് ഫ്ലൈറ്റ് ലഫ്റ്റനന്‍റ് ആയ സഹപ്രവർത്തകനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഞായറാഴ്ച കോയമ്പത്തൂരിലാണ് സംഭവമുണ്ടായത്.

    Also Read- ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പൊലീസുകാരൻ അറസ്റ്റിൽ; പീഡനം വിവാഹ വാഗ്ദാനം നൽകി

    പരാതി നൽകിയ തന്നെ ഇന്ത്യൻ എയർ ഫോഴ്സിലെ ഡോക്ടർമാർ നിയമവിധേയമല്ലാത്ത പരിശോധനക്ക് വിധേയമാക്കിയെന്നാണ് ഇവരുടെ പരാതി. ഇരയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നില്ല എന്ന കാരണം പറഞ്ഞ് നേരത്തേ നിരോധിക്കപ്പെട്ട വിരൽ കൊണ്ടുള്ള പരിശോധന നടത്തിയെന്ന് പൊലീസിൽ നൽകിയ പരാതിയിൽ ഉദ്യോഗസ്ഥ പറയുന്നു. മാത്രമല്ല, തന്റെ ലൈംഗിക ചരിത്രത്തെക്കുറിച്ചും ഡോക്ടർ ചോദ്യങ്ങളുന്നയിച്ചതായും പരാതിയിലുണ്ട്.

    Also Read- ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ ക്ഷണിച്ചു; പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് നാല് എടിഎം കാർഡുമായി മുങ്ങി

    ''കോയമ്പത്തൂർ റെഡ് ഫീൽഡ്സിലുള്ള എയർ ഫോഴ്സ് അഡ്മിനിസ്ട്രേറ്റിവ് കോളജിലെ ഉദ്യോഗസ്ഥയുടെ എന്റെ മുറിയിൽ വെച്ചാണ് അതിക്രമം നടന്നത്. രണ്ടാഴ്ച മുൻപാണ് സംഭവം. അധികൃതരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ശരിയായ രീതിയിൽ നടപടി എടുത്തില്ലെന്നും ഞാൻ പൊലീസിനെ സമീപിക്കാൻ നിർബന്ധിതയാകുകയായിരുന്നു. രണ്ടുതവണ തന്നെക്കൊണ്ട് പരാതി മാറ്റി എഴുതിപ്പിച്ചു. എന്നാൽ അധികൃതർ എഴുതിത്തന്ന പരാതിയിൽ ഒപ്പിടാൻ തയാറായില്ല''- യുവതി പറഞ്ഞു.

    Also Read- ഭാര്യാ സഹോദരന്‍റെ പ്രതിശ്രുത വധുവിനെ പീഡിപ്പിച്ചയാൾ 12 വര്‍ഷത്തിന്​ ശേഷം പിടിയില്‍

    അതേ സമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും ഇന്ത്യ വ്യോമസേനാ അധികൃതർ വ്യക്തമാക്കി. ഛണ്ഡിഗഡുകാരനായ ഫ്ളൈറ്റ് ലഫ്റ്റനന്‍റിനെ കോയമ്പത്തൂർ സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്. പൊലീസ്, എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഇയാളുടെ അഭിഭാഷകൻ വാദിച്ചുവെങ്കിലും ഫലമുണ്ടായില്ല.

    English Summary: That’s what a woman at the Indian Air Force College in Redfields, Coimbatore, who accused her colleague of rape, felt after she claimed that she was subjected to the 'two-finger' test, an illegal preliminary, unscientific examination of rape victims to ascertain sexual abuse, by medical officers at the academy. She also stated that the attitude of some of the officers who were made aware of the assault was to force the victim into withdrawing the complaint.
    Published by:Rajesh V
    First published: