HOME » NEWS » Crime » AIR HOSTESS ALLEGES RAPE ASSAULT ON MAN SHE MET ON TINDER

ഡേറ്റിംഗ് ആപ്പായ ടിൻഡറിൽ പരിചയപ്പെട്ട എയർ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്തു; യുവാവ് പൊലീസ് പിടിയിൽ

മദ്യപിച്ച് എത്തിയ യുവാവ് തന്നെ അക്രമിക്കുകയും ബലാൽസംഗം ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നു

News18 Malayalam
Updated: December 29, 2020, 3:18 PM IST
ഡേറ്റിംഗ് ആപ്പായ ടിൻഡറിൽ പരിചയപ്പെട്ട എയർ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്തു; യുവാവ് പൊലീസ് പിടിയിൽ
പ്രതീകാത്മക ചിത്രം
  • Share this:
പൂനെ: ടിൻഡറിൽ പരിചയപ്പെട്ട യുവാവ് തന്നെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയുമായി 26 കാരിയായ എയർ ഹോസ്റ്റസ് രംഗത്ത്. പൂനെയിലെ ഹോട്ടലിലായിരുന്നു സംഭവം.

പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി അഭിജിത് സീതാറാം വാഗിനെ അറസ്റ്റ് ചെയ്തു. ഐപിസി 376, 376 (2) (എം), 325, 328, 366, 385, 504 എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.

Also Read രാവിലെ കോഴി ഫാം രാത്രി കഞ്ചാവ് വില്പന; കൊല്ലത്ത് മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

പൂനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഇപ്പോൾ ചികിത്സയിലാണ്. ഡിസംബർ 26 ന് പൂനെയിലെ ഹിഞ്ചേവാടി പ്രദേശത്തെ ഹോട്ടലിൽ വെച്ചാണ് പ്രതി യുവതിയെ കാണാൻ എത്തിയത്. എന്നാൽ മദ്യപിച്ച് എത്തിയ യുവാവ് തന്നെ അക്രമിക്കുകയും ബലാൽസംഗം ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നു.

ഡിസംബർ 26 ന് വൈകുന്നേരം 4 മുതൽ രാത്രി 11.30 വരെയുള്ള സമയത്താണ് യുവതി പീഡിപ്പിക്കപ്പെട്ടതെന്ന് എഫ്‌ഐആറിൽ പറയുന്നു. പ്രതിയെ ജനുവരി രണ്ട് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Published by: user_49
First published: December 29, 2020, 3:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories