• HOME
  • »
  • NEWS
  • »
  • crime
  • »
  • എയര്‍ ഹോസ്റ്റസിനെ മദ്യപിച്ച് വീട്ടിൽ കയറി ബലാത്സംഗം ചെയ്തു ; മുറിയിലകപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി

എയര്‍ ഹോസ്റ്റസിനെ മദ്യപിച്ച് വീട്ടിൽ കയറി ബലാത്സംഗം ചെയ്തു ; മുറിയിലകപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി

യുവതിക്ക് പരിചിതനായ ആൾ തന്നെയാണ് ഇവരെ ആക്രമിച്ചത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ഡൽഹി : എയര്‍ ഹോസ്റ്റസിനെ അവരുടെ വീട്ടിൽ വച്ച് മദ്യപിച്ചെത്തിയ ആൾ ബലാത്സംഗം ചെയ്തതായി പൊലീസ്. ഡൽഹിയിലെ മെഹ്റോലി മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം. യുവതിക്ക് പരിചിതനായ ആൾ തന്നെയാണ് ഇവരെ ആക്രമിച്ചത്. ഖാൻപൂര്‍ സ്വദേശിയായ ഹര്‍ജീത് യാദവിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയ പാര്‍ട്ടി പ്രാദേശിക നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റുമാണ് അറസ്റ്റിലായ ഹര്‍ജീത്. താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. അടിയന്തിര സന്ദേശം ലഭിച്ചയുടനെ പൊലീസ് എത്തിയപ്പോൾ ഇവര്‍ പ്രതിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇയാളെ മുറിയിൽ പൂട്ടിയിട്ട ശേഷം 112 വിളിക്കുകയായിരുന്നു ഇവര്‍.

    കഴിഞ്ഞ ഒന്നര മാസമായി ഹര്‍ജീതിനെ തനിക്ക് അറിയാമെന്ന് യുവതി പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ചന്ദൻചൗദരി പറഞ്ഞു. മദ്യലഹരിയിൽ വീട്ടിലേക്ക് കയറി വന്ന ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്നും ഡിസിപി വ്യക്തമാക്കി.

    അതേസമയം തിരുവനന്തപുരത്ത് രാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തി നഗ്നതാ പ്രദർശനവും അതിക്രമവും നടത്തിവന്ന യുവാവിനെ വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ മണലി സ്വദേശി ഏകലവ്യനെ (30) ആണു എസ് എച്ച് ഒ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

    also read : സ്ത്രീകൾ മാത്രമുള്ള വീടുകളിൽ രാത്രിയിൽ നഗ്നതാപ്രദർശനവും അതിക്രമവും; ഏകലവ്യൻ പിടിയിൽ

    ആന്ധ്രാപ്രദേശിൽ ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതില്‍ മനംനൊന്ത് പീഡനത്തിന് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും അമ്മയും ജീവനൊടുക്കി. പരാതി നൽകാനെത്തിയ പെൺകുട്ടിയെയും അമ്മയെയും എസ്ഐ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയതോടെ എസ്ഐ അടക്കം നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ആന്ധ്രപ്രദേശിലെ എലൂരുവിലാണ് സംഭവം നടന്നത്.
    Published by:Amal Surendran
    First published: