എയര്‍പോര്‍ട്ടിലെ ഗ്രീന്‍ ചാനലിലൂടെ സ്വർണ കള്ളക്കടത്ത് നടത്തിയ എയർ ഇന്ത്യ കാബിൻ ക്രൂ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിൽ. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വർണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവൻറീവ് കമീഷണറേറ്റ് പിടികൂടിയത്.
ബഹ്റൈൻ- കോഴിക്കോട് – കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിലെ കാബിൻ ക്രൂവായ ഷാഫി സ്വർണം കൊണ്ടു വരുന്നതായി പ്രിവൻറീവ് കമീഷണറേറ്റിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
കരിപ്പൂരിൽ 1.8 കോടിയുടെ സ്വർണവും 15 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി
കൈകളിൽ സ്വർണം ചുറ്റിവച്ച ശേഷം ഷർട്ടിന്റെ കൈ മൂടിയിട്ട് ഗ്രീൻ ചാനലിലൂടെ കടക്കാനാണ് ലക്ഷ്യമിട്ടത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.