നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സ്വര്‍ണം പൂശിയ ഫ്രീക്കന്‍ ജീന്‍സ്; കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിലെ പുത്തന്‍വിദ്യ

  സ്വര്‍ണം പൂശിയ ഫ്രീക്കന്‍ ജീന്‍സ്; കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിലെ പുത്തന്‍വിദ്യ

  ഇത്തരത്തിലൊരു സ്വര്‍ണക്കടത്ത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.

  News18

  News18

  • Share this:
   കണ്ണൂര്‍ വിമാനത്താവളം വഴി പുത്തന്‍ വിദ്യയിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണം വ്യോമ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസും ചേര്‍ന്ന് പിടികൂടി. ജീന്‍സില്‍ പൂശിയ നിലയില്‍ കടത്താന്‍ ശ്രമിച്ച 302 ഗ്രാം സ്വര്‍ണമാണ് അധികൃതര്‍ പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ ചെറുതാഴം സ്വദേശി ശിഹാബില്‍ നിന്നാണ് കസ്റ്റംസ് 302 ഗ്രാം സ്വര്‍ണം പിടികൂടിയത്. അസി. കമ്മീഷണര്‍ ഫായിസ് മുഹമ്മദ്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

   ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് കൗതുകം നിറഞ്ഞ സ്വര്‍ണക്കടത്തിന്റെ വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനായി ജീന്‍സില്‍ പെയിന്റടിച്ച രൂപത്തിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പ്രതി ധരിച്ച ജീന്‍സിലായിരുന്നു സ്വര്‍ണം പൂശിയിരുന്നത്. 14 ലക്ഷം രൂപ വിലമതിക്കുന്ന കുഴമ്പുരൂപത്തിലുള്ള സ്വര്‍ണമാണ് ജീന്‍സിലുണ്ടായിരുന്നത്.


   ഇത്തരത്തിലൊരു സ്വര്‍ണക്കടത്ത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. അടുത്തിടെ കുഴമ്പുരൂപത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം അമൃത്‌സര്‍ വിമാനത്താവളത്തില്‍ വെച്ച് പിടി കൂടിയിരുന്നു. ഷാര്‍ജയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 1,894 ഗ്രാം സ്വര്‍ണമാണ് പിടിയിലായത്. ഏകദേശം 78 ലക്ഷത്തോളം രൂപയുടെ സ്വര്‍ണമായിരുന്നു ഇത്.
   Published by:Sarath Mohanan
   First published:
   )}