ഉത്തർപ്രദേശിൽ പൊലീസ് പിടിയിലായ തട്ടിപ്പു സംഘത്തിൽ നിന്നും കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഗ്രേറ്ററ്‍ നോയിഡയിൽ നിന്നാണ് മൂന്നംഗ തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നും നിരവധി വ്യാജ രേഖകളും പൊലീസിന് ലഭിച്ചു. ഇക്കൂട്ടത്തിൽ ബോളിവുഡ് താരം ഐശ്വര്യ റായിയുടെ പേരിലുള്ള വ്യാജ പാസ്പോർട്ടുമുണ്ട്.
ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ സംഘമാണ് പിടിയിലായത്. ചലച്ചിത്രതാരത്തിന്റെ പേരിലുള്ള വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് എന്താണ് സംഘം പദ്ധതിയിട്ടതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 1.80 കോടി രൂപയുടെ തട്ടിപ്പാണ് വിവിധ സ്ഥലങ്ങളിലായി ഇവർ നടത്തിയത്. മാട്രിമോണിയൽ, ഡേറ്റിങ് ആപ്പുകളിലൂടെ നിരവധി പേരേയും ഇവർ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. Also Read- ഗർഭിണിയ്ക്ക് എച്ച് ഐ വി; വിവാഹമോചനത്തിനായി ഭർത്താവ് അണുബാധയുള്ള രക്തം കുത്തിവച്ചതായി പരാതി
ഐശ്വര്യ റായിയുടെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ പാസ്പോർട്ടിൽ ജനന സ്ഥല ഗുജറാത്തിലെ ഭാവ്നഗർ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനന തീയ്യതിയായി 1990 ഏപ്രിൽ 18 ഉം രേഖപ്പെടുത്തിയിരിക്കുന്നുവെന്ന് നവഭാരത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സംഘത്തിൽ നിന്നും 2.50 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. കൂടാതെ 11 കോടിയുടെ വ്യാജ നോട്ടുകളും കണ്ടെത്തി. 10, 500 പൗണ്ടിന്റെ കറൻസികളും കണ്ടെത്തിയവയിൽ ഉൾപ്പെടും.
Also Read- കൊല്ലം കൊട്ടാരക്കരയിൽ ബൈക്കിൽ പിന്തുടർന്ന ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി
ഏതെല്ലാം സെലിബ്രിറ്റികളുടെ പേരിൽ സംഘം വ്യാജ രേഖകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രതിനിധികളാണെന്ന വ്യാജേന നിരവധി ഇടങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. വിമുക്ത കരസേനാ ഉദ്യോഗസ്ഥനടക്കമുള്ളവർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
പിടിയിലായ സംഘത്തിൽ ആരുടേയും പേരിൽ പാസ്പോർട്ട് ഇല്ലെന്നും പ്രമുഖരുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പാസ്പോർട്ട് നിർമിച്ചതിന്റെ ലക്ഷ്യമെന്താണെന്നുമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aishwarya Rai, Fake passport