HOME /NEWS /Crime / ലോക്കറില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങള്‍ കാണാനില്ല; ജീവനക്കാര്‍ക്കെതിരെ പരാതിയുമായി ഐശ്വര്യ രജനീകാന്ത്

ലോക്കറില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങള്‍ കാണാനില്ല; ജീവനക്കാര്‍ക്കെതിരെ പരാതിയുമായി ഐശ്വര്യ രജനീകാന്ത്

ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍ എവിടെയാണെന്ന് ജീവനക്കാര്‍ക്ക് അറിമായിരുന്നുവെന്നും ഇവരെ സംശയമുണ്ടെന്നും ഐശ്വര്യ ആരോപിച്ചു.

ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍ എവിടെയാണെന്ന് ജീവനക്കാര്‍ക്ക് അറിമായിരുന്നുവെന്നും ഇവരെ സംശയമുണ്ടെന്നും ഐശ്വര്യ ആരോപിച്ചു.

ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍ എവിടെയാണെന്ന് ജീവനക്കാര്‍ക്ക് അറിമായിരുന്നുവെന്നും ഇവരെ സംശയമുണ്ടെന്നും ഐശ്വര്യ ആരോപിച്ചു.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Chennai [Madras]
  • Share this:

    ലോക്കറില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങള്‍ കാണാനില്ലെന്ന പരാതിയുമായി സംവിധായികയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്ത്. വജ്രാഭരണങ്ങള്‍, രത്‌നം പതിപ്പിച്ച ആഭരണങ്ങള്‍, അരം നെക്ലേസ്, സ്വര്‍ണ വളകള്‍ മുതലായവയാണ് കാണാതെ പോയത്. 60 പവന്റെ ആഭരണങ്ങള്‍ നഷ്ടമായെന്നാണ് വിവരങ്ങള്‍.

    ഇതിനെ തുടർന്ന് വീട്ടിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ ഐശ്വര്യ പരാതി നല്‍കിയിരിക്കുകയാണ്. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍ എവിടെയാണെന്ന് ജീവനക്കാര്‍ക്ക് അറിമായിരുന്നുവെന്നും ഇവരെ സംശയമുണ്ടെന്നും ഐശ്വര്യ ആരോപിച്ചു. ഐശ്വര്യയുടെ പരാതിയില്‍ തേനാംപേട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Also read-‘സ്വര്‍ണക്കടത്തിലും ഒന്നാമത്’; രാജ്യത്ത് ഏറ്റവുമധികം കള്ളക്കടത്ത് സ്വര്‍ണം പിടികൂടുന്നത് കേരളത്തിലെന്ന് കേന്ദ്ര ധനമന്ത്രാലയം

    2019-ല്‍ സഹോദരിയുടെ വിവാഹ ശേഷം ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ ലോക്കര്‍ മൂന്നിടത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ലോക്കറിന്റെ താക്കോല്‍ തന്റെ അലമാരയിലാണ് സൂക്ഷിച്ചിരുന്നതെന്നും ഐശ്വര്യ പറയുന്നു. ഫെബ്രുവരി 10-ന് ലോക്കര്‍ തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം അറിയുന്നതെന്നും ഐശ്വര്യ വ്യക്തമാക്കി.

    First published:

    Tags: Allegation, Gold and Diamond Stolen, Rajanikanth