ഇന്റർഫേസ് /വാർത്ത /Crime / പൊലീസുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ അജാസും മരിച്ചു

പൊലീസുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ അജാസും മരിച്ചു

പ്രതി അജാസ്

പ്രതി അജാസ്

അമ്പതു ശതമാനം പൊള്ളലേറ്റ അജാസ് അതീവ ഗുരുതര നിലയിൽ ചികിത്സയിൽ ആയിരുന്നു. പൊള്ളലേറ്റ് അജാസിന്‍റെ വൃക്കകൾ തകരാറിലായിരുന്നു

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ആലപ്പുഴ: സിവിൽ പോലീസ് ഓഫീസർ സൗമ്യയെ കൊലപ്പെടുത്തിയ പോലീസുകാരൻ അജാസ് മരിച്ചു. അമ്പതു ശതമാനം പൊള്ളലേറ്റ അജാസ് അതീവ ഗുരുതര നിലയിൽ ചികിത്സയിൽ ആയിരുന്നു. പൊള്ളലേറ്റ് അജാസിന്‍റെ വൃക്കകൾ തകരാറിലായിരുന്നു.

  ഇക്കഴിഞ്ഞ ജൂൺ 15ന് മാവേലിക്കരയ്ക്ക് സമീപത്തുവെച്ച് പൊലീസ് ഓഫീസർ സൗമ്യയെ വെട്ടിവീഴ്ത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. വിവാഹ അഭ്യർഥന തള്ളിയതിലുള്ള പക കാരണമാണ് അജാസ് കൊലപാതകം നടത്തിയത്. കാറിലെത്തിയ അജാസ്, സൗമ്യ സഞ്ചരിച്ച ഇരുചക്ര വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. അക്രമിയെ കണ്ട സൗമ്യ ഓടി. സൗമ്യയ്ക്ക് പിന്നാലെ ഓടിയ അക്രമി വാൾ കൊണ്ട് അവരെ വെട്ടി വീഴ്ത്തുകയും തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.

  പൊലീസ് ഉദ്യോഗസ്ഥയെ തീവച്ച് കൊന്ന കേസിൽ പ്രതി അജാസിന് സസ്പെൻഷൻ; വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  മാവേലിക്കര വള്ളികുന്നത്തെ വനിതാ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു സൗമ്യ. ഇവർക്ക് മൂന്നു കുട്ടികളുണ്ട്. ഭർത്താവ് വിദേശത്താണ്. പൊലീസ് അക്കാദമിയിൽവെച്ച് അജാസുമായുള്ള പരിചയം പിന്നീട് സൌഹൃദമായി വളരുകയായിരുന്നു. വിവാഹം കഴിക്കണമെന്ന ആവശ്യം അജാസ് മുന്നോട്ടുവെച്ചതോടെ സൌമ്യ ഇയാളിൽനിന്ന് അകലുകയായിരുന്നു. ഇതിനിടയിൽ കടമായി വാങ്ങിയ പണം എറണാകുളത്തെത്തി കൈമാറാൻ ശ്രമിച്ചെങ്കിലും അത് വാങ്ങാൻ അജാസ് കൂട്ടാക്കിയില്ല.

  First published:

  Tags: Ajas died, Civil police officer Soumya, Police officer Soumya, Soumya murder case, അജാസ്, അജാസ് മരിച്ചു