• HOME
  • »
  • NEWS
  • »
  • crime
  • »
  • AKG സെന്‍റർ ആക്രമണ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പ്രതിചേർത്തു; ഗൂഢാലോചന കുറ്റം ചുമത്തി

AKG സെന്‍റർ ആക്രമണ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പ്രതിചേർത്തു; ഗൂഢാലോചന കുറ്റം ചുമത്തി

ഗൂഢാലോചന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്. രണ്ട് പേരും ഒളിവിലാണ്.

  • Share this:
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസില്‍ രണ്ട് പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്. രണ്ട് പേരും ഒളിവിലാണ്.

എകെജി സെന്റർ ആക്രണത്തിനായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ജിതിൻ ഉപയോഗിച്ചിരുന്നു ഡിയോ സ്കൂട്ടർ സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറുടെയാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സംഭവ ദിവസം ഈ സ്കൂട്ടർ രാത്രി പത്തരയോടെ ഗൗരിശപട്ടത്തെത്തിച്ച് ജിതിന് കൈമാറിയത് ആറ്റിപ്ര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായി നവ്യയാണ്.

Also Read-എകെജി സെന്‍റർ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിൽ; ജിതിന് എത്തിച്ചുനൽകിയത് വനിതാ നേതാവ്

നവ്യ എത്തിച്ച സ്കൂട്ടറോടിച്ച് എകെജി സെൻ‌ററിൽ സ്ഫോടക വസ്തു എറിഞ്ഞ ശേഷം ജിതിന് ഗൗരിശപട്ടത്ത് മടങ്ങിയെത്തി സ്കൂട്ടർ തിരിച്ചു നൽകി.ജൂൺ 30ന് രാത്രിയിലാണ് എകെജി സെന്‍ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞത്. സ്കൂട്ടറിലെത്തിയ ആൾ ആണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

Also Read-എകെജി സെന്റർ അക്രമണം; നിർണായകമായത് കറുത്ത ടിഷർട്ടും ഷൂസും

ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിൽ തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിനെ അറസ്റ്റ് ചെയ്തത്. രണ്ടരമാസത്തോലം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് എത്തിയത്. ജിതിനെ കസ്റ്റഡിലെടുത്തിന് പിന്നാലെ സുഹൈൽ ഷാജഹാനും നവ്യയും ഒളിവിൽ പോവുകയായിരുന്നു.
Published by:Jayesh Krishnan
First published: