• HOME
  • »
  • NEWS
  • »
  • crime
  • »
  • Moral Policing | മകന്റെ ഫോണിലേക്ക് എത്തിയ അവസാന കോള്‍ പരിശോധിക്കണം; ശബരിയുടെ പിതാവ്

Moral Policing | മകന്റെ ഫോണിലേക്ക് എത്തിയ അവസാന കോള്‍ പരിശോധിക്കണം; ശബരിയുടെ പിതാവ്

ഹെല്‍മറ്റ്, വടി, കല്ല് എന്നിവ കൊണ്ടു തലയിലും മുഖത്തും ഉള്‍പ്പെടെ മര്‍ദിക്കുകയായിരുന്നു

ശബരി

ശബരി

  • Share this:
    ആലപ്പുഴ: മകന്റെ ഫോണിലേക്ക് വന്ന അവസാന കോള്‍ പരിശോധിക്കണമെന്നും അവരെ ചോദ്യം ചെയ്യണമെന്നും ശബരിയുടെ പിതാവ്. ഈ മാസം 17ന് പള്ളിപ്പാട് നീറ്റൊഴുക്ക് ജംഗ്ഷന് സമീപത്ത് വെച്ചാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ ശബരിയെ ക്രൂരമായി മര്‍ദിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ശബരി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത് കേസില്‍ ഇതുവരെ മൂന്നു പേരാണ് അറസ്റ്റിലായത്.

    ശബരിയുടെ ഫോണ്‍ ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഫോണിലേക്ക് മാര്‍ച്ച് 17നു വൈകിട്ട് 5.45ന് അവസാനമായി വിളിച്ചവരെ വിശദമായി ചോദ്യം ചെയ്താല്‍ കൃത്യമായ കാരണം അറിയാനാകുമെന്നും അതിനുള്ള ആര്‍ജവം പൊലീസ് കാണിക്കണമെന്നും പിതാവ് കെ ബാലകൃഷ്ണന്‍ പറഞ്ഞു.

    Also Read-Moral policing | DYFI നേതാവ് ഉള്‍പ്പെടെയുളളവര്‍ മര്‍ദിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    ഹെല്‍മറ്റ്, വടി, കല്ല് എന്നിവ കൊണ്ടു തലയിലും മുഖത്തും ഉള്‍പ്പെടെ മര്‍ദിക്കുകയായിരുന്നു. തലയോട്ടിക്കു പൊട്ടലും തലച്ചോറിന് ക്ഷതവുമേറ്റു. അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന ശബരിയെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

    സുല്‍ഫിത്തും കൂട്ടരും ശബരിയെ മര്‍ദിക്കുന്നതിനിടെ അവിടെയെത്തിയ നാലാം പ്രതി അജീഷും ഹെല്‍മറ്റ് കൊണ്ട് അടിച്ചു. തന്റെ ബന്ധുവായ സ്ത്രീയുമായി സംസാരിച്ചതു ചോദ്യംചെയ്താണ് അജീഷ് ആക്രമിച്ചതെന്ന് സിഐ ബിജു വി.നായര്‍ പറഞ്ഞു.

    Also Read-Arrest | ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

    തന്റെ വീട്ടില്‍ ബുള്ളറ്റില്‍ പൊലീസാണെന്നു പറഞ്ഞ് രണ്ടുമൂന്നു തവണ എത്തിയ ആള്‍ പൊലീസല്ലെന്നു മനസ്സിലായതോടെ, പ്രദേശത്തു കൂടി ബുള്ളറ്റില്‍ സഞ്ചരിച്ച പലരെയും സുല്‍ഫിത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു ചോദ്യം ചെയ്തിരുന്നെന്നു പൊലീസ്. അതിനിടയിലാണ് ശബരി ബുള്ളറ്റില്‍ അതുവഴി പോയത്. റോഡരികിലൂടെ നടന്നുപോയ സ്ത്രീയുമായി ശബരി സംസാരിക്കുകയും ചെയ്തു. അരമണിക്കൂറിനു ശേഷം ശബരി തിരിച്ചുവന്നപ്പോള്‍ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തു. ഇതെത്തുടര്‍ന്നുള്ള തര്‍ക്കമാണ് ക്രൂരമര്‍ദനത്തില്‍ കലാശിച്ചത്.

    കേസില്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അടക്കം മൂന്നു പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മേഖലാ സെക്രട്ടറി സുള്‍ഫിത്ത്(27), മണ്ഡലം കമ്മിറ്റിയഗം മുട്ടം കണ്ണന്‍ഭവനം കണ്ണന്‍ മോന്‍(27), മുതുകുളം ചൂളത്തോതില്‍ വടക്കതില്‍ അജീഷ്(28) എന്നിവരാണ് അറസ്റ്റിലായത്.
    Published by:Jayesh Krishnan
    First published: